Friday, November 25, 2005

വാണിജ്യമന്ത്രിയുടെ കച്ചവടങ്ങൾ


വാണിജ്യമന്ത്രി കമൽനാഥ്‌ ആള്‌ മിടുക്കനാണെന്നതിൽ സംശയം വേണ്ട. വ്യവസായ-വാണിജ്യ കാര്യങ്ങളിൽ രാജ്യതാത്‌പര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്യുമെന്ന വാശിയിലാണ്‌ അദ്ദേഹം. അമേരിക്കയോടാണ്‌ കൂടുതലായി ചർച്ച നടത്തുന്നതെങ്കിലും കമൽനാഥിന്റെ മനസ്സുനിറയെ വികസ്വര രാജ്യങ്ങളുടെ സ്വപ്നങ്ങളാണ്‌. വൈറ്റ്‌ ഹൌസിൽ ഭക്ഷണം കഴിക്കുമ്പോൾ പോലും അദ്ദേഹം ആത്മഹത്യയുടെ വക്കിലെത്തിയ കർഷകർക്കുവേണ്ടി കണ്ണീർ പൊഴിക്കും. അറിയപ്പെടുന്ന മുതലാളിയായതിനാൽ ദരിദ്രവിഭാഗത്തിന്റെ വേദനകൾ നന്നായറിയാം. വിശപ്പിന്റെ വേദനയറിയാൻ പട്ടിണികിടക്കുന്ന മഹാനാണത്രേ അദ്ദേഹം.
ഭരണമില്ലാതിരുന്ന കാലത്ത്‌ പാർട്ടിഫണ്ട്‌ നൽകിയാണ്‌ കമൽനാഥ്‌ പ്രമുഖനാകുന്നത്‌. കച്ചവടത്തിൽനിന്നു കിട്ടിയ കാശിന്റെ ചെറിയൊരുഭാഗം കാണിക്ക നൽകാൻ അദ്ദേഹം ഒരിക്കലും മടികാണിച്ചിട്ടില്ല. കച്ചവടമറിയാവുന്നതുകൊണ്ട്‌ കൊടുക്കുന്നതിന്റെ ഇരട്ടി സമ്പാദ്യത്തില്വ്വേക്കു വന്നുകൊണ്ടിരുന്നു വെന്നുമാത്രംഅത്യാവശ്യ സന്ദർഭങ്ങളിൽ സഹായിച്ചവരെ സോണിയാജി മറക്കാറില്ല. അതുകൊണ്ടുതന്നെ സർക്കാർ ഭാഗ്യം വന്നപ്പോൾ അദ്ദേഹം മന്ത്രിയായി. വകുപ്പ്‌ വാനിജ്യമാണെങ്കിലും വിദേശകാര്യമന്ത്രിയെ പിന്തള്ളി ലോക്‌അം ചുറ്റുന്നതിൽ ഒന്നാമതെത്തി അദ്ദേഹം. ലോകവ്യാപാര സംഘടനയുള്ളതിനാൽ നേതൃത്വമേറ്റെടുത്തു ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കാം. അങ്ങിനെയിരിക്കെയാണു വാണിജ്യമുപേക്ഷിച്ചു ധനമന്ത്രിയാകാൻ കമൽനാഥിനു മോഹമുദിക്കുന്നത്‌. അന്നുമുതൽ ചിദംബരത്തിനിട്ടുള്ള പാരപണിയും തുടങ്ങിയെന്ന്‌ കൂറ്റെയുള്ളവർതന്നെ പറയുന്നു. ധനമന്ത്രിക്കെതിരെ മാധ്യമങ്ങൾക്ക്‌ വിവരം നൽകലാണത്രേ ഇപ്പോൾ വ്യാപാര മന്ത്രിയുടെ പ്രധാന പണി. മന്ത്രിസഭാ വികസനമുണ്ടാകുമെന്നു കരുതിയിരുന്ന കഴിഞ്ഞയാഴ്ച ചിദബരത്തിനെതിരേ ഒരു പ്രമുഖ പത്രത്തിന്റെ ഒന്നാം പേജിൽ വന്ന പ്രധാനവാർത്തയ്ക്കു പിന്നിലും കമൽനാഥായിരുന്നുവെന്നാൺ` ഒടുവിൽക്കിട്ടിയ വാർത്ത്‌. ജനീവയിലായിരുന്ന മന്ത്രി ലെഖികയെ ഫോണില്വിലിച്ചു പ്രധാനമന്ത്രിയുടെ ഓഫീസിൽനടന്‌ന വിവരം വള്ളിപുള്ളിവിടാതെ പറഞ്ഞുകൊടുക്കുകയായിരുന്നുവത്രെ. നുണക്കഥയായിരുന്നുവെങ്കിലും പത്രത്തിന്റെ ഒന്നാം പേജിൽ സ്ഥാനം പിടിച്ചു. മന്ത്രിസഭാവികസന്മുണ്ടായില്ലെങ്കിലെന്താ ചിദംബരത്തിനെതിരെ ഇരുട്ടടികൊടുത്ത സന്തോഷത്തിൽ ചോഗം സമ്മേളനത്തിനായി പുറപ്പെട്ടുകഴിഞ്ഞു കമൽനാഥ്‌.
കടപ്പാട്‌: "സ്വകാര്യം" മാതൃഭൂമി 26-11-05
മറ്റൊരു പേജ്‌ കാണുക

No comments: