Saturday, January 05, 2008
Saturday, October 06, 2007
റബ്ബര്‍ കര്‍ഷകര്‍ കബളിപ്പിക്കപ്പെടുന്നു
മാവേലിനാട് ഒക്ടോബര്‍ 2007 - ഒരു എന്‍ടിവി പ്രസിദ്ധീകരണം
ആഗസ്റ്റ് 2007 ലെ വിലയിലെ ഏറ്റക്കുറച്ചില്‍ (ചിത്രം Price-Aug-07 എന്ന അറ്റാച്ച്‌മെന്റ്)
വര്‍ഷങ്ങളായി ബ്ലോഗുകളിലൂടെ ഞാനവതരിപ്പിക്കുന്ന ഇന്ത്യന്‍ സ്വാഭാവിക റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം മറ്റൊരു മാധ്യമത്തിലൂടെയും (പല മാധ്യമങ്ങളിലും പലപ്പോഴും കയറിയിറങ്ങിയിട്ടുണ്ട്) വെളിച്ചം കാണിക്കാതിരുന്നത് "മാവേലിനാട് എന്ന മാസികയിലൂടെ" വായനക്കാരുടെ മുന്നിലെത്തിച്ചതിന് എന്‍ടിവി യോടും മാവേലിനാട് മാസികയോടും എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
Sunday, July 15, 2007
എന്റെ ഈ പോസ്റ്റ് പേജ്‌ഫ്ലേക്സില്‍ അപ്‌ഡേറ്റാകുന്നില്ല
സ്വാഭാവിക റബ്ബറിന്റെ 2006-07 ലെ സ്ഥിതിവിവര കണക്കുകള്‍ എന്നതാണ് പോസ്റ്റ്.
കണക്കുകള്‍ക്ക് കള്ളം പറയാന്‍ അറിയില്ല
സ്വാഭാവികറബ്ബറിന്റെ 2006-07 വര്‍ഷത്തെ സ്ഥിതിവിവര കണക്കുകള്‍ വിശകലനം ചെയ്താല്‍ ഭാരതത്തിലെ ആഭ്യന്തര ഉദ്‌പാദനം ഉപഭോഗത്തെക്കാള്‍ കൂടുതലാണെന്ന് കാണാം. ആവശ്യമില്ലാത്ത ഇറക്കുമതി കയറ്റുമതിക്ക് വഴിയൊരുക്കുകയും രാജ്യത്തിനു തന്നെ വലിയൊരു സാമ്പത്തിക നഷ്ടം വരുത്തി വെയ്ക്കുകയും ചെയ്യുന്നു. കയറ്റുമതി ഇറക്കുമതി വിലകള്‍ ആഭ്യന്തര അന്താരാഷ്ട്ര വിലകളെക്കാള്‍ താഴെയാണെന്ന് കാണാം. ഉത്‌പന്ന നിര്‍മാതാക്കളെ സഹായിക്കുവാന്‍ ഇറക്കുമതിയും കര്‍ഷകരെ സഹായിക്കുവാന്‍ കയറ്റുമതിയും നടക്കുന്നു. കയറ്റുമതിക്കാര്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങളും മറ്റും ഉത്‌പന്ന നിര്‍മാതാക്കളുടെ കയറ്റുമതിക്ക് ആനുപാതികമായി 0% ഇറക്കുമതി തീരുവയില്‍ ഇറക്കുമത്തിചെയ്യുന്നതിന് പകരമായി ലഭ്യമാക്കിയാല്‍ മതി ഒരു പരിധിവരെ വിലസ്ഥിരത ഉറപ്പാക്കുവാന്‍ കഴിയും. ഓരോ മാസത്തെയും സ്വാഭാവിക റബ്ബറിന്റെ ലഭ്യത പട്ടിക ഒന്നില്‍ കാണാം. തിരീമറി എന്ന ഒരു കോളം കൂടീ വന്നാല്‍ മ്മാത്രമെ കണക്കുകള്‍ശരിയാകുകയ്യൂള്ളു.
പട്ടിക ഒന്ന്
| മാസം | മുന്നിരുപ്പ് | ഉദ്‌പാദനം | ഇറക്കുമതി | തിരിമറി | ലഭ്യത |
| ഏപ്രില്‍ | 93020 | 54555 | 3439 | -1107 | 152121 |
| മേയ് | 82240 | 56500 | 6511 | -705 | 145956 |
| ജൂണ്‍ | 74150 | 57610 | 6437 | -649 | 138846 |
| ജൂലൈ | 63360 | 65500 | 5011 | -410 | 134281 |
| ആഗസ്റ്റ് | 57180 | 74495 | 2856 | -540 | 135071 |
| സെപ്റ്റംബര്‍ | 53530 | 73550 | 622 | -438 | 128140 |
| ഒക്ടോബര്‍ | 52410 | 82970 | 1307 | -279 | 136966 |
| നവംബര്‍ | 65620 | 95525 | 5653 | -236 | 167034 |
| ഡിസംബര്‍ | 95590 | 101680 | 12517 | -281 | 210068 |
| ജനുവരി | 140920 | 96450 | 9876 | -458 | 247704 |
| ഫെബ്രുവരി | 177780 | 47560 | 17736 | 51 | 243025 |
| മാര്‍ച്ച് | 173590 | 42605 | 15799 | -5378 | 237372 |
മുന്മസാവസാന സ്റ്റോക്കും ഉത്പന്ന നിര്‍മാാതാക്കളുടെ പക്കലൂള്‍ലതും പ്രതിമാസം വിപണിയില്‍ നിന്നും വാങ്ങ്ങിയതും ഇറക്കുമതിചെയ്തതും കൂടിആകെ ലഭ്യതയാണ് പട്ടിക രണ്ടില്‍ ഉള്ളത്. ഒക്ടോബര്‍ മുതലാണ്ആഭ്യന്തര വില അന്താരാഷ്ട്ര വിലെയേക്കാള്‍ മുകളിലായത്. ക്രമാതീതമായ ഇറക്കുമതീ എറ്റവും കൂടുതല്‍ ഉദ്‌പാദനം ലഭിക്കുന്ന സമയത്ത് നടന്നതായി കാണാം. ഈ അവസരത്തില്‍ എന്തൂകൊണ്ണ്ട് ഇത്തരം ഒരു വില വര്‍ദ്ധനവ് ആഭ്യ്യന്തര വിപണിയില്‍ ഉണ്ടായി? എന്നാല്‍ പ്രതിമാസ വാങ്ങലില്‍ കുറവ് വന്നിട്റ്റില്ല എന്നു മാത്രമല്ല ജനുവരിയില്‍ കൂടിയ അളവില്‍ വാങ്ല് നടക്കുകയുംചെയ്തു. ഇതില്‍ നിന്നുതന്നെ മനസിലാക്കുവാന്‍ കഴീയുന്നത് കയറ്റുമതി ഇറക്കുമതി വിവയിലെ ഏറ്റാക്കുറച്ചില്‍ മുതലാായവ എന്തൊക്ക്കെയോ പറയുന്നു എന്നതാണ്.
പട്ടിക രണ്ട്
| മാസം | മുന്നിരുപ്പ് | വാങ്ങല്‍ | ഇറക്കുമതി | ആകെ |
| ഏപ്രില്‍ | 49990 | 54651 | 3439 | 108080 |
| മേയ് | 44230 | 56294 | 6511 | 107035 |
| ജൂണ്‍ | 42030 | 57818 | 6437 | 106285 |
| ജൂലൈ | 40700 | 56189 | 5011 | 101900 |
| ആഗസ്റ്റ് | 33255 | 64269 | 2856 | 100380 |
| സെപ്റ്റംബര്‍ | 29065 | 68523 | 622 | 98210 |
| ഒക്ടോബര്‍ | 28630 | 69558 | 1307 | 99495 |
| നവംബര്‍ | 30190 | 69917 | 5653 | 105760 |
| ഡിസംബര്‍ | 35270 | 65748 | 12517 | 113535 |
| ജനുവരി | 45310 | 71724 | 9876 | 126910 |
| ഫെബ്രുവരി | 57610 | 57599 | 17736 | 132945 |
| മാര്‍ച്ച് | 64230 | 60741 | 15799 | 140770 |
കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് കണക്കാക്കാതെയുള്ള ആധികാരികമായി വിപണിയില്‍ എത്തിയതും ഉപഭോഗത്തിന് ശേഷമുള്ള മുന്‍ മാസാവസാന സ്റ്റോക്കാണ് പട്ടിക മ്മൂന്നില്‍ ചേര്‍ത്തിരിക്കുന്നത്. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക സ്ഥിതിവിവരകണക്കില്‍ കര്‍ഷകന്റെയും ഡീലറുടെയും പ്രൊസെസ്സറുടെയും പക്കലുള്ളത് ഒരുമിച്ച്ചാണ് കാണിക്കാറുള്ളത്.
പട്ട്ടിക മൂന്ന്
| മാസം | ഡീലര്‍ പ്രൊസെസ്സര്‍ | ടയര്‍ നിര്‍മാതാവ് | മറ്റ് നിര്‍മതാക്കള്‍ | പ്രതിമാസ സ്റ്റോക്ക് |
| ഏപ്രില്‍ | 20905 | 39942 | 10048 | 70895 |
| മേയ് | 21215 | 37281 | 6949 | 65445 |
| ജൂണ്‍ | 17715 | 35980 | 6050 | 59745 |
| ജൂലൈ | 12635 | 34580 | 6120 | 53335 |
| ആഗസ്റ്റ് | 12525 | 28676 | 4579 | 45780 |
| സെപ്റ്റംബര്‍ | 13260 | 23640 | 5425 | 42325 |
| ഒക്ടോബര്‍ | 12895 | 22713 | 5917 | 41525 |
| നവംബര്‍ | 19405 | 21739 | 8451 | 49595 |
| ഡിസംബര്‍ | 22230 | 25726 | 9544 | 57500 |
| ജനുവരി | 36015 | 33395 | 11915 | 81325 |
| ഫെബ്രുവരി | 58095 | 44465 | 13145 | 115705 |
| മാര്‍ച്ച് | 55475 | 48667 | 15563 | 119705 |
ഇതിനെല്ലാം പുറമെ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന കള്ളക്കണക്കുകള്‍ (ഈ എക്സല്‍ പേജില്‍ ലഭ്യമാണ്) കൈനിറയെ ശമ്പളവും കൈപ്പറ്റിക്കൊണ്ടാണല്ലോ. അവര്‍ചെയ്യുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കുവാന്‍ ഒരു കര്‍ഷകന്റെ വിയര്‍പ്പും കണ്ണുനീരും വേണ്ടിവരുന്നു. വര്‍ഷങ്ങ്ായി തുടരുന്ന തിരിമറികള്‍ റബ്ബര്‍ ബോര്‍ഡിന്റെ വെബ് സൈറ്റിലും ലഭ്യമാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ അവരുടെ സ്ഥിതിവിവരക്കണക്കുകള്‍ വളരെ പിന്നിലാണ്. ലഭ്യതയും ആവശ്യകതയും കണക്കുകള്‍ പറയുന്ന്ന ഒരു എക്സല്‍ വര്‍ക്‌ഷീറ്റാണ് ഇത്.
Wednesday, April 04, 2007
ഇന്ത്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിശകലനം
- കയറ്റുമതി കണക്കുകള്‍
- ഇറക്കുമതി കണക്കുകള്‍
- 96 ഏപ്രില്‍ മുതലുള്ള സുപ്രധാന കണക്കുകള്‍
- 90 ഏപ്രില്‍ മുതല്‍ ചില കണക്കുകള്‍
- 2006-2007 ലെ കണക്കുകള്‍
- ലോക റബ്ബര്‍ കണക്കുകള്‍
- 83 മുതല്‍ 06 വരെ റബ്ബര്‍ വിലകള്‍
- പവ്വര്‍ പോയിന്റ് പ്രസെന്റേഷന്‍
- അന്താരാഷ്ട്ര വിലകള്‍
- ആഭ്യന്തര വിലകള്‍
- ഇന്ത്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്‌സ്
- പ്രതിമാസ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ന്യൂസ്
മലേഷ്യന്‍ റബ്ബര്‍ ബോര്‍ഡിന്റെ വെബ് പേജ്
Thursday, August 10, 2006
ANIYARA BY NTV (Malayalam)
| A programme telecasted in Soorya TV earlier. Date of telecast - 03-02-02 & 08-02-02 | |
Wednesday, January 04, 2006
സെക്കൻഡറി തിക്കനിംഗ് ഇൻ ഡൈക്കോട്ട് സ്റ്റെം
ഒരു ദ്വിബീജപത്ര സസ്യകാണ്ഡത്തിന്റെ (Dicot stem) Secondary thickening -ന് മുൻപുള്ള ഘടനയാണ് മുകളിൽ കാണിച്ചിരിക്കുന്നത്. ഈ അവസ്ഥയിൽ ഓരോ Vascular bundle ഉം xylem (Primary xylem), phloem (primary phloem) and cambium ഇവ ചേർന്നാണ് നിർമിതമായിരിക്കുന്നത്. xylem കാണ്ഡത്തിന്റെ മധ്യഭാഗത്തിന് (pith) അഭിമുഖമായും, phloem ഉപരിവൃതി (Epidermis) യ്ക്ക് അഭിമുഖമായും കാണുന്നു. Cambium (ഭവകല) xylem-നും phloem-നും ഇടയിൽ കാണുന്ന വിഭജനശേഷിയുള്ള കലകളാണ്. സൈലവും ഫ്ലോയവും ഉണ്ടാകുന്നത് ഈ കലകൾ വിഭജിച്ചാണ്.
ദ്വിബീജപത്രസസ്യങ്ങളിൽ Secondary thickening തുടങ്ങുന്നത് പുതിയ ഒരു Cambial Strip -ന്റെ ഉത്‌ഭവത്തോടെയാണ് ഈ പുതിയ Cambial Strip ഉണ്ടാകുന്നത് Vascular bundles-ന് ഇടയിലായിട്ടാണ്.
ഈ Cambial Strip -ന് inter fascicular cambium എന്നു പറയുന്നു. സാവധാനത്തിൽ ഈ പുതിയ cambial strip(B)ഉം Vascular bundle-നുള്ളിലെ Cambial Strip (A)-ഉം തമ്മിൽ യോജിക്കുന്നു. അങ്ങിനെ ഒരു Cambial ring ഉണ്ടാകുന്നു.

ഈ Cambial ring ലെ കോശങ്ങൾ വിഭജിച്ച് ഉള്ളിലേയ്ക്ക് Secondary xylem ഉം പുറത്തേയ്ക്ക് Secondary phloem ഉം ഉൽപാദിപ്പിക്കപ്പെടുന്നു. ഈ അവസരത്തിൽ കാണ്ഡത്തിന്റെ Vascular bundle -ൽ ഉണ്ടായിരുന്ന primary xylem മധ്യഭാഗത്തേയ്ക്ക് തള്ളപ്പെടുന്നു. primary phloem - ഉപരിവൃതിക്കടുത്തേയ്ക്കും (epidermis) തള്ളപ്പെടുന്നു. ഉപരിവൃതിയിലെ കോശങ്ങൾ പൊട്ടുകയും പകരം പുതിയ ഒരു protective layer ഉണ്ടാവുകയും ചെയ്യുന്നു. ഇതിനെ Periderm (Cork) എന്നു പറയുന്നു. Cork ഉണ്ടാകുന്നത് ഉപരിവൃതിയ്ക്കടുത്ത്‌ആയി പുതുതായി ഉണ്ടാകുന്ന കേമ്പിയത്തിന്റെ പ്രവർത്തനഫലമായിട്ടാണ്. ഈ കേമ്പിയത്തിന് കോർക്ക് കേമ്പിയം (Phellogen) എന്നു പറയുന്നു. ഈ കേമ്പിയം വിഭജിച്ച് പുറത്തേയ്ക്ക് ഉത്‌പാദിപ്പിക്കുന്ന കോശങ്ങളാണ് കോർക്ക് അഥവാ Phellum. ഈ cork cells -ൽ Suberin എന്ന Waxy material അടിഞ്ഞ് കൂടി dead cells ആയി മാറുന്നു. ഈ Cork -ൽ ചെറിയ സുഷിരങ്ങൾ കാണുന്നു. ഇവയാണ് lenticells. ഇവയിലൂടെ gaseous exchange നടക്കുന്നു. Cork cambium വിഭജിച്ച് ഉള്ളിലേയ്ക്കുണ്ടാകുന്ന കോശങ്ങളാണ് Phelloderm - ഇവ living cells ആണ്. ഇവയുടെ functions "Photosynthesis and food storage" എന്നിവയാണ്.
"എനിക്കിത്രയും പറഞ്ഞുതന്ന ബോട്ടണി ടീച്ചറോട് കടപ്പെട്ടിരിക്കുന്നു"
"കോർക്കിലെ ലെന്റിസെൽസ് എന്ന സുഷിരങ്ങളിലൂടെ ഗാസിയോസെസ് എക്സ്‌ചേഞ്ജ് നടക്കുകയും കോർക്ക് കേമ്പിയം വിഭജിച്ച് ഉള്ളിലേയ്ക്ക് ഫെല്ലോഡേം എന്ന ജീവനുള്ളകോശങ്ങൾ ഉണ്ടാകുകയും ഫോട്ടോസിന്തസിസും ഫുഡ് സ്റ്റോറേജും നടക്കുകയും ചെയ്യുന്നുവെങ്കിൽ പട്ടമരപ്പി (Brown bast/TPD) നുള്ള കാരണങ്ങൾക്ക് വേറെ എന്തു തെളിവാണ് വേണ്ടത്? മഗ്നീഷ്യം തന്നെയാണ് പട്ടമരപ്പിന് പ്രതിവിധി എന്ന തെളിവ് ഇവിടെ പൂർണമാകുന്നു. കാരണം പുതുപ്പട്ടയിലുണ്ടാകുന്ന ഫോട്ടോ സിന്തസിസ് റബ്ബർകോട്ട് പുരട്ടിതടയാതെയും വേനലിലും കറയുടെ കട്ടി കൂടുമ്പോഴും ആവശ്യത്തിന് ക്ഷാരസ്വഭാവമുള്ള മണ്ണിൽ മഗ്നീഷ്യം നൽകി മരങ്ങളെ പട്ടമരപ്പിൽനിന്ന് രക്ഷിക്കുക. സ്റ്റെമിൽ ട്രാൻസ്പിറേഷൻ നടക്കുന്നുണ്ടോഎന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ കഴിയും. റബ്ബർബോർഡിൽ പട്ടമരപ്പിനെപ്പറ്റി ഇപ്പോഴും പരീക്ഷണങ്ങൾ നടക്കുന്നതെയുള്ളു. അതിനാൽ ഞാനീ പരയുന്നത് തെറ്റാണ് എന്നുപറയേണ്ടത് റബ്ബർ ബോർഡാണ്. ഏനിക്ക് ആശ്വാസമേകുവാൻ കർഷകരുടെ സംതൃപ്തി മാത്രം മതി."
Sunday, December 11, 2005
റബ്ബർ കയറ്റുമതി വർധിപ്പിക്കും - ചെയർമാൻ
കമ്പോളത്തിൽ അടിക്കടിയുണ്ടാകുന്ന വിലവ്യത്യാസം നിയന്ത്രിക്കുവാൻ കയറ്റുമതി വർധിപ്പിക്കേണ്ടതുണ്ട്. ഒപ്പം റബ്ബറിന്റെ ഗുണനിലവാരത്തിലും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ചുമതലയേറ്റ അദ്ദേഹത്തിന് റബ്ബർ മാർക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. റബ്ബർ മാർക്കിന്റെ നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു. സ്വീകരണ പരിപാടിയിൽ റബ്ബർ മാർക്ക് പ്രസിഡന്റ് ടി.എച്ച്.മുസ്തഫ എം.എൽ.എ അധ്യക്ഷനായി. എൻ.സി.ഡി.സി ഡയറക്ടർ പി.സി.ചാക്കോ, റബ്ബർ മാർക്ക് മാനേജിങ്ങ് ഡയറക്ടർ ആർ.ശ്രീരേഖ, നാഫെഡിന്റെ ഡയറക്ടർ സിബി മോനിപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
കടപ്പാട്: മാതൃഭൂമി 10-12-05

