Sunday, December 11, 2005

റബ്ബർ കയറ്റുമതി വർധിപ്പിക്കും - ചെയർമാൻ

കൊച്ചി: റബ്ബർ കയറ്റുമതി പരമാവധി വർധിപ്പിക്കുവാനുള്ള ശ്രമം നടത്തുമെന്ന്‌ റബ്ബർ ബോർഡ്‌ ചെയർമാൻ സാജൻ പീറ്റർ പറഞ്ഞു.
കമ്പോളത്തിൽ അടിക്കടിയുണ്ടാകുന്ന വിലവ്യത്യാസം നിയന്ത്രിക്കുവാൻ കയറ്റുമതി വർധിപ്പിക്കേണ്ടതുണ്ട്‌. ഒപ്പം റബ്ബറിന്റെ ഗുണനിലവാരത്തിലും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ചുമതലയേറ്റ അദ്ദേഹത്തിന്‌ റബ്ബർ മാർക്ക്‌ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. റബ്ബർ മാർക്കിന്റെ നവീകരിച്ച കോൺഫറൻസ്‌ ഹാളിന്റെ ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു. സ്വീകരണ പരിപാടിയിൽ റബ്ബർ മാർക്ക്‌ പ്രസിഡന്റ്‌ ടി.എച്ച്‌.മുസ്തഫ എം.എൽ.എ അധ്യക്ഷനായി. എൻ.സി.ഡി.സി ഡയറക്ടർ പി.സി.ചാക്കോ, റബ്ബർ മാർക്ക്‌ മാനേജിങ്ങ്‌ ഡയറക്ടർ ആർ.ശ്രീരേഖ, നാഫെഡിന്റെ ഡയറക്ടർ സിബി മോനിപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
കടപ്പാട്‌: മാതൃഭൂമി 10-12-05
"കയറ്റുമതി ശ്രമം നല്ലതുതന്നെയാണ്‌. എന്നാൽ ആഭ്യന്തര ഉപഭോഗത്തിന്‌ റബ്ബർ തികയാതിരിക്കുകയും അന്താരാഷ്ട്രവില കൂടിയിരിക്കുകയും ചെയ്യുമ്പോൾ ആനുകൂല്യങ്ങൾ കൈപ്പറ്റിക്കൊണ്ട്‌ ഇന്ത്യയിൽ നിന്നു നടത്തുന്ന താണ വിലയ്ക്കുള്ള കയറ്റുമതി അന്താരാഷ്ട്ര വിലയിടിക്കുവാൻ മാത്രമേ പ്രയോജനപ്പെടുകയുള്ളു. ലോകവിപണിയിലെ ഏറ്റവും താണവില ബാങ്കോക്ക്‌ വിലയാണെന്നിരിക്കെ അതിനേക്കാൾ താണവിലയ്ക്ക്‌ ഇന്ത്യയിൽ നിന്ന്‌ കയറ്റുമതി ചെയ്യുന്നതിന്റെ ഉദ്ദേശം ഇടനിലക്കാരെ സഹായിക്കുക, അന്താരാഷ്ട്രവിലയിടിക്കുക, ഉത്‌പാദകരാജ്യങ്ങളിലേക്ക്‌ കയറ്റുമതിയും തിരികെ താണവിലക്കുള്ള ഇറക്കുമതി മുതലായവ ആണ്‌ ലക്ഷ്യങ്ങൾ എന്ന്‌ മനസിലാക്കാം. ഇത്തരം കയറ്റുമതി വിലസ്ഥിരതയേക്കാൾ വിയിലെ ഏറ്റക്കുറച്ചിലിനേ സഹായിക്കൂ. അറിയുവാനുള്ള അവകാശം ഉത്‌പാദകരായ കർഷകർക്കുണ്ടെന്നിരിക്കെ കയറ്റുമതിയെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ വെബ്‌ പേജുകളിൽ പ്രസിദ്ധീകരിക്കുന്നത്‌ നല്ലതായിരിക്കും. ഏത്‌ ഗ്രേഡ്‌, അളവ്‌, കയറ്റുമതി ചെയ്ത വില, രാജ്യം മുതലായവ പ്രസിദ്ധീകരിക്കുന്നത്‌ WTO യുടെ പ്രവർത്തനത്തിലെ സുതാര്യതക്ക്‌ സഹായകമാകും. ഉദാ. ഇന്ത്യയിൽ നിന്ന്‌ കയറ്റുമതി ശ്രീലങ്കയിലേയ്ക്ക്‌ ചെയ്തുവെങ്കിൽ അതേ വിവരങ്ങൾ രണ്ടുരാജ്യങ്ങളിലെയും വെബ്‌ പേജുകളിൽ ലഭ്യമാവണം. കടലാസ്‌ കയറ്റുമതി കർഷകരേയും ചെറുകിട ഉത്‌പന്ന നിർമാതാക്കളെയും ദ്രോഹിക്കുവാനേ സഹായിക്കുകയുള്ളു.ഒരുമാസം മുൻപ്‌ പീക്ക്‌ സീസൺ വരുകയാണെന്നും വിലയിടിയും എന്ന്‌ പ്രവചിച്ചത്‌ ഒരാഴ്ച മഴപെയ്തപ്പോൾ 5.25 രൂപ കിലോ ഒന്നിന്‌ കൂടിയതായി കാണാം. 12-12-05 ലെ മാതൃഭൂമി ധനകാര്യത്തിൽ ആഭ്യന്തര വിപണിയുമായി 8-9 രൂപയുടെ വിലവ്യതാസം ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഇറക്കുമതി ലാഭകരമല്ലയെന്നും ഇന്ത്യയിൽ ഉത്‌പാദനത്തെക്കാൾ ഉയർന്ന ഡിമാൻഡാണ്‌ 2006 ൽ പ്രതീക്ഷിക്കുന്നത്‌ എങ്കിൽ എന്തിനാണ്‌ നഷ്ടം സഹിച്ച്‌ കയറ്റുമതി എന്ന്‌ ആലോചിക്കുക. തീർച്ചയായും ഈ വിലവ്യത്യാസത്തിലും ഇറക്കുമതി നടക്കും. അത്‌ കയറ്റുമതി ചെയ്യുന്നത്‌ ഇറക്കുമതിയായി മാറുന്നതാണെന്നുമാത്രമേ സംശയിക്കുവാൻ കഴിയുകയുള്ളു"

Friday, November 25, 2005

വാണിജ്യമന്ത്രിയുടെ കച്ചവടങ്ങൾ


വാണിജ്യമന്ത്രി കമൽനാഥ്‌ ആള്‌ മിടുക്കനാണെന്നതിൽ സംശയം വേണ്ട. വ്യവസായ-വാണിജ്യ കാര്യങ്ങളിൽ രാജ്യതാത്‌പര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്യുമെന്ന വാശിയിലാണ്‌ അദ്ദേഹം. അമേരിക്കയോടാണ്‌ കൂടുതലായി ചർച്ച നടത്തുന്നതെങ്കിലും കമൽനാഥിന്റെ മനസ്സുനിറയെ വികസ്വര രാജ്യങ്ങളുടെ സ്വപ്നങ്ങളാണ്‌. വൈറ്റ്‌ ഹൌസിൽ ഭക്ഷണം കഴിക്കുമ്പോൾ പോലും അദ്ദേഹം ആത്മഹത്യയുടെ വക്കിലെത്തിയ കർഷകർക്കുവേണ്ടി കണ്ണീർ പൊഴിക്കും. അറിയപ്പെടുന്ന മുതലാളിയായതിനാൽ ദരിദ്രവിഭാഗത്തിന്റെ വേദനകൾ നന്നായറിയാം. വിശപ്പിന്റെ വേദനയറിയാൻ പട്ടിണികിടക്കുന്ന മഹാനാണത്രേ അദ്ദേഹം.
ഭരണമില്ലാതിരുന്ന കാലത്ത്‌ പാർട്ടിഫണ്ട്‌ നൽകിയാണ്‌ കമൽനാഥ്‌ പ്രമുഖനാകുന്നത്‌. കച്ചവടത്തിൽനിന്നു കിട്ടിയ കാശിന്റെ ചെറിയൊരുഭാഗം കാണിക്ക നൽകാൻ അദ്ദേഹം ഒരിക്കലും മടികാണിച്ചിട്ടില്ല. കച്ചവടമറിയാവുന്നതുകൊണ്ട്‌ കൊടുക്കുന്നതിന്റെ ഇരട്ടി സമ്പാദ്യത്തില്വ്വേക്കു വന്നുകൊണ്ടിരുന്നു വെന്നുമാത്രംഅത്യാവശ്യ സന്ദർഭങ്ങളിൽ സഹായിച്ചവരെ സോണിയാജി മറക്കാറില്ല. അതുകൊണ്ടുതന്നെ സർക്കാർ ഭാഗ്യം വന്നപ്പോൾ അദ്ദേഹം മന്ത്രിയായി. വകുപ്പ്‌ വാനിജ്യമാണെങ്കിലും വിദേശകാര്യമന്ത്രിയെ പിന്തള്ളി ലോക്‌അം ചുറ്റുന്നതിൽ ഒന്നാമതെത്തി അദ്ദേഹം. ലോകവ്യാപാര സംഘടനയുള്ളതിനാൽ നേതൃത്വമേറ്റെടുത്തു ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കാം. അങ്ങിനെയിരിക്കെയാണു വാണിജ്യമുപേക്ഷിച്ചു ധനമന്ത്രിയാകാൻ കമൽനാഥിനു മോഹമുദിക്കുന്നത്‌. അന്നുമുതൽ ചിദംബരത്തിനിട്ടുള്ള പാരപണിയും തുടങ്ങിയെന്ന്‌ കൂറ്റെയുള്ളവർതന്നെ പറയുന്നു. ധനമന്ത്രിക്കെതിരെ മാധ്യമങ്ങൾക്ക്‌ വിവരം നൽകലാണത്രേ ഇപ്പോൾ വ്യാപാര മന്ത്രിയുടെ പ്രധാന പണി. മന്ത്രിസഭാ വികസനമുണ്ടാകുമെന്നു കരുതിയിരുന്ന കഴിഞ്ഞയാഴ്ച ചിദബരത്തിനെതിരേ ഒരു പ്രമുഖ പത്രത്തിന്റെ ഒന്നാം പേജിൽ വന്ന പ്രധാനവാർത്തയ്ക്കു പിന്നിലും കമൽനാഥായിരുന്നുവെന്നാൺ` ഒടുവിൽക്കിട്ടിയ വാർത്ത്‌. ജനീവയിലായിരുന്ന മന്ത്രി ലെഖികയെ ഫോണില്വിലിച്ചു പ്രധാനമന്ത്രിയുടെ ഓഫീസിൽനടന്‌ന വിവരം വള്ളിപുള്ളിവിടാതെ പറഞ്ഞുകൊടുക്കുകയായിരുന്നുവത്രെ. നുണക്കഥയായിരുന്നുവെങ്കിലും പത്രത്തിന്റെ ഒന്നാം പേജിൽ സ്ഥാനം പിടിച്ചു. മന്ത്രിസഭാവികസന്മുണ്ടായില്ലെങ്കിലെന്താ ചിദംബരത്തിനെതിരെ ഇരുട്ടടികൊടുത്ത സന്തോഷത്തിൽ ചോഗം സമ്മേളനത്തിനായി പുറപ്പെട്ടുകഴിഞ്ഞു കമൽനാഥ്‌.
കടപ്പാട്‌: "സ്വകാര്യം" മാതൃഭൂമി 26-11-05
മറ്റൊരു പേജ്‌ കാണുക

Tuesday, November 08, 2005

ആഗോളവത്‌കരണത്തിന്റെ മറവിൽ റബ്ബർ മേഖലയിൽ നടക്കുന്നത്‌


2004 ഏപ്രിൽ മാസത്തെ ശാസ്ത്രഗതി മാസികയിൽ എസ്‌.ചന്ദ്രശേഖരൻ നായർ എഴിതിയ ലേഖനം പൂർണരൂപത്തിൽ വായിക്കുവാൻ ഇവിടെ ഞെക്കുക.
******************************************************
കടപ്പാട്‌: മാതൃഭൂമി ധനകാര്യം 2005 നവംബർ 7 തിങ്കൾ
"റബ്ബർ വിലയിൽ ഉടനൊരു യിടിവ്‌ പ്രതീക്ഷിക്കുന്നില്ല"
സാജൻ പീറ്റർ, ചെയർമാൻ, റബ്ബർ ബോർഡ്‌
? റബ്ബർ ഉത്‌പാദക സംഘങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ വല്ല കർമ പരിപാടിയുമുണ്ടോ
=റബ്ബർ ഉത്‌പാദക സംഘങ്ങളെ സക്രിയമാക്കി നേട്ടങ്ങൾ കർഷകരിലെത്തിക്കാൻ ബോർഡ്‌ ഉദ്ദേശിക്കുന്നുണ്ട്‌. 2100ഓളം റബ്ബറുത്‌പാദക സംഘങ്ങളാണ്‌ സംസ്ഥാനത്തുള്ളത്‌. ഇതിൽ പകുതിയിൽ താഴെ മാത്രമേ പ്രവർത്തിക്കുന്നുള്ളു. 450ഓളം മാതൃകാ സംഘങ്ങളായി മെച്ചപ്പെട്ട പ്രവർത്തനം നടത്തുന്നുണ്ട്‌. ബാക്കി നിർജീവങ്ങളാണ്‌. ഏറ്റവും നന്നായി പ്രവർത്തിക്കുന്ന മാതൃകാ സംഘങ്ങൾക്ക്‌ കൂടുതൽ പിന്തുണയും പ്രോത്‌്സാഹനവും നൽകാൻ ബോർഡ്‌ തീരുമാനിച്ചിട്ടുണ്ട്‌.
റബ്ബറിന്‌ നല്ല വില കിട്ടിത്തുട്ങ്ങിയതോടെ ചില സംഘങ്ങൾക്ക്‌ ജീവന്വ്ച്ച്‌ തുട്ങ്ങിയിട്ടുണ്ട്‌. സംഘങ്ങളെ സജീവമാകി മുന്നോട്ട്‌ കൊണ്ട്‌ പോകേണ്ടതുണ്ട്‌. ഓരോ സംഘത്തിന്റെയും കീഴിൽ സ്വാശ്രയ സംഘങ്ങൾ ഉണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. ഇത്‌ റബ്ബർ കർഷകരുടെ പരസ്പരം സഹായത്തിനും സഹകരണത്തിനും പ്രയോജനപ്പെടും.
റബ്ബർ ഉത്‌പാദനത്തിലും വിപണനത്തിലും മറ്റും കൂട്ടായ യത്നങ്ങളിലൂടെ പരമാവധി നേട്ടമുണ്ടാക്കാൻ സാധിക്കും. ആശയവിനിമയം, പ്രചാരണം എന്നിവ കാര്യക്ഷമമായി നടക്കും. ബോർഡിന്റെ മറ്റ്‌ ഏജൻസികളുടെയും കണ്ടുപിടിത്തങ്ങളും നിഗ്ഗമനങ്ങളും നിർദ്ദേശ്ങ്ങളും മറ്റും പെട്ടെന്ന്‌ കർഷകരിലെത്തിക്കാനും ഇത്‌ ഉപകരിക്കും.
******************************************************
ആർ.പി.എസുകളുടെ പ്രവർത്തനത്തിലെ സുതാര്യതയാണ്‌ പ്രധാന വിഷയം. സുതാര്യതക്ക്‌ മാതൃകയായി ഈ "അണിയറ "എന്ന എൻടി.വി സൂര്യ ചാനലിലൂടെ സംപ്രേഷണം ചെയ്ത്തത്ത്‌ റീയൽ പ്ലയറിലൂടെ ഒരിക്കൽക്കൂടി കാണുക.

Sunday, November 06, 2005

റബ്ബർ കയറ്റുമതിയും ഇറക്കുമതിയും

കടപ്പാട്‌: മാതൃഭൂമി 2003 ജൂൺ 19 വ്യാഴാഴ്ച
*ആക്ഷേപങ്ങളും അഭിപ്രായങ്ങളും*
റബ്ബർ ബോർഡിന്റെ മുഖ പ്രസിദ്ധീകരണമയ 'റബ്ബർ സ്റ്റാറ്റിസ്റ്റിക്കൽ ന്യൂസ്‌' റബ്ബറിനെ സംബന്ധിച്ച ആധികാരിക സ്ഥിതിവിവരകണക്കുകളാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന്‌ കരുതപ്പെടുന്നു. എന്നാൽ കണക്കുകൾ കള്ളം പറയുന്നില്ല. ഇനി കുറേ കണക്കുകൾ ശ്രദ്ധിക്കുക. ഏപ്രിൽ 2003-ലെ വാല്യം 11 ആയുള്ള ലക്കത്തിലെ കണക്കുകളനുസരിച്ച്‌ 2002-2003 വർഷത്തിൽ 55,311 ടൺ അസംസ്കൃത റബ്ബർ ഇന്ത്യയിൽനിന്നും വിവിധ രാജ്യങ്ങളിലേക്ക്‌ കയറ്റുമതിചെയ്തു. ഇതിൽ ചൈനയിലേക്ക്‌ 13,314 ടണ്ണും മലേഷ്യയിലേക്ക്‌ 9801 ടണ്ണും ഇന്തോനേഷ്യയിലേക്ക്‌ 9149 ടണ്ണും സിങ്കപ്പൂരിലേക്ക്‌ 1538 ടണ്ണും വീതമാണ്‌ കയറ്റി അയച്ചത്‌. ഓരോ രാജ്യത്തിലേക്കും കയറ്റുമതി ചെയ്തതുവഴി ലഭിച്ച വിലയും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കഴിഞ്ഞ വർഷത്തെ ആഭ്യന്തര ശരാശരി വില കിലോക്ക്‌ 39 രൂപ ഉണ്ടായിരുന്നപ്പോഴാണ്‌ കയറ്റുമതി സബ്സിഡി 8 രൂപയോളം കൈപ്പറ്റി വിവിധ ഏജൻസികൾ അന്യ രാജ്യങ്ങളിൽ ശരശരി കിലോക്ക്‌ 33 രൂപ ക്രമത്തിൽ റബ്ബർ വിറ്റഴിച്ചതുപോലും.
ലോകത്ത്‌ ഏറ്റവുമധികം റബ്ബർ ഉൽപാദിപ്പിക്കുന്ന ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ റബ്ബർ കയറ്റുമതി ചെയ്തവർ അനുവർത്തിച്ചത്‌ 'കൊല്ലക്കുടിയിൽ സൂചി വിൽക്കുന്ന' പ്രവർത്തിയാണ്‌ എന്ന്‌ ചൂണ്ടിക്കണിക്കപ്പെടുന്നു, ഇതിലേറ്റവും പ്രസക്തമായ കാര്യം 193 ടൺ റബ്ബർ കയറ്റുമതി ചെയ്ത ബെല്ജിയത്തിൽ നിന്ന്‌ ലഭിച്ച വില കിലോയ്ക്ക്‌ 17 രൂപ 86 പൈസയായിരുന്നുവെന്നതാണ്‌. ഇതേ കാലയളവിൽ 2003 ഫെബ്രുവരി വരെ ഇന്ത്യയിലേക്ക്‌ 211,66 ടൺ റബ്ബർ ഇറക്കുമതി ചെയ്തുവെന്നും പ്രസ്തുത രേഖ വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ റബ്ബറിന്റെ ഉൽപാദനം 2002 ഏപ്രിൽ മുതൽ 2003 ഫെബ്രുവൃ വരെ 6,11,330 ടണ്ണും ഉപഭോഗം 6,37,300 ടണ്ണും ആണെന്ന കാര്യം പരിഗണിക്കുമ്പോൾ എന്തിനാണ്‌ ഈ കയറ്റുമതി - ഇറക്കുമതി നാടകങ്ങൾ എന്ന്‌ റബ്ബർ ബോർഡ്‌ അധികൃതർ വിശദീകരിച്ചാൽ നന്നായിരുന്നു.എസ്‌.ചന്ദ്രശേഖരൻ നായർ, സെക്രട്ടറി, ക്വാളിറ്റി റബ്ബർ മാർക്കറ്റിംഗ്‌ സൊസൈറ്റി, പേയാട്‌, തിരുവനന്തപുരം.
**************************************************************
കടപ്പാട്‌: മാതൃഭൂമി ധനകാര്യം 2005 നവംബർ 7 തിങ്കൾ"റബ്ബർ വിലയിൽ ഉടനൊരു യിടിവ്‌ പ്രതീക്ഷിക്കുന്നില്ല"
സാജൻ പീറ്റർ, ചെയർമാൻ, റബ്ബർ ബോർഡ്‌
? റബ്ബറിന്‌ വില കൂടിനിൽക്കുമ്പോൾ വിപണിയിൽനിന്ന്‌ മാറിനിൽക്കാൻ വങ്കിട കച്ചവടക്കാരും ടയർ നിർമാതാക്കളുമൊക്കെ ശ്രമിക്കാറുണ്ട്‌. ഇത്‌ റബ്ബർ വിലയെ ബാധിക്കില്ലെ
= ഇത്‌ വില കുറയാനിടയാക്കും. കർഷകരെ ബാധിക്കുകയും ചെയ്യും. അതൊഴിവാക്കാനായി കയറ്റുമതി വർധിപ്പിക്കണം കയറ്റുമതി 15-20 ശതമാനം കണ്ട്‌ വർദ്ധിപ്പിച്ചു നിറുത്തണം. വിപണിയിൽനിന്ന്‌ കച്ചവടക്കാരും മറ്റും മാറി നിന്നാലും പ്രശ്നമില്ലാത്ത സാഹചര്യമാണ്‌ ഉണ്ടാകേണ്ടത്‌. ടയർ വ്യവസായ രംഗത്തെ വളർച്ചക്കനുസൃതമായി അവർ ഇറക്കുമതി ചെയ്യാൻ തയ്യാറാകും. എന്നാൽ ഇറക്കുമതിയേക്കാൾ കൂടുതൽ കയറ്റുമതി ചെയ്ത്‌ വില കുറയ്ക്കാനാകാതെ പിടിച്ചുനിറുത്താൻ നമുക്ക്‌ സാധിക്കും. ഈ ചിന്ത എല്ലാ കർഷകർക്കും ഉണ്ടാകണം.
**************************************************
ഇത്‌ എന്റെ പ്രതികരണം:
കയറ്റുമതി ഇറക്കുമതി കൊണ്ടുള്ള ദോഷതിന്‌ തെളിവായി ഈ പേജ്‌ പരിശോധിക്കുക ഒരുവർഷത്തെ സർക്കാരിനുണ്ടായ നഷ്ടം അതിൽ ലഭ്യമാണ്‌. ഇതേ കാരണങ്ങൾ മലേഷ്യൻ റബ്ബർ ബോർഡിനേയും അറിയിക്കുകയുണ്ടായി. അതിനാൽത്തന്നെ പിന്നീടുള്ള വർഷങ്ങളിൽ മലേഷ്യയിലേയ്ക്കുള്ള കയറ്റുമതി വളരെ കുറയുകയുണ്ടായി. എന്നാൽ അതിന്‌ പകരമായി ശ്രീലങ്കയിലേയ്ക്ക്‌ കൂടിയിട്ടുണ്ട്‌. ഇപ്പോൾ മുൻപ്‌ പ്രസിദ്ധീകരിച്ചിരുന്ന രീതിയിൽ കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ല. അതിനാൽ വെട്ടിപ്പിന്റെ കണക്ക്‌ തിട്ടപ്പെടുത്റ്റ്‌ഹുവാനും നിവർത്തിയില്ല.

http://www.geocities.com/chandran_shriraghav/rubbernews_feb_06.pdf (A pdf file in Malayalam)

കാർഷിക പ്രതിസന്ധിയും വിലയിലെ ഏറ്റക്കുറച്ചിലും

കടപ്പാട്‌: മാതൃഭൂമി 2004 ജനവരി 2 വെള്ളിയാഴ്ച്‌
*ആക്ഷേപങ്ങളും അഭിപ്രായങ്ങളും*
കേരളത്തിലെ കാർഷിക പ്രതിസന്ധി അവസാനിച്ചു തുടങ്ങിയെന്നും വിലക്കയറ്റം കേരളത്തിലെ കർഷകർക്ക്‌ വലിയ നേട്ടമുണ്ടാക്കിയെന്നും ഉള്ള കേരള യൂണിവേഴ്സിറ്റി ധനശാസ്ത്ര വിഭാഗത്തിന്റെ പഠനറിപ്പോർട്ടുകും അതേത്തുടർന്ന്‌ ഡോ. തോമസ്‌വർഗീസിന്റെ പ്രതികരണവുമാണ്‌ ഈ കത്തിനാധാരം. 2002-03-ൽ ആഗോളവിപണിയിലുണ്ടായ ചില പ്രത്യേക പ്രതിഭാസങ്ങൾ കാരണം ഇന്ത്യയിലെ റബ്ബറിന്റെ ശരാശരി വാർഷികവിലയിൽ നേരിയ ഉയർച്ച ഉണ്ടായിയെന്നത്‌ വാസ്തവമാണ്‌. എന്നാൽ മറ്റുവ്‌ഇളകളുടെ കാര്യത്തിൽ 2002-ലെ കൊടിയ വരൾച്ച കാരണം ഉത്‌പാദനത്തിൽ ഭീമമായ കുറവുണ്ടാകുകയും കർഷകരുടെ വരുമാനത്തെ അത്‌ ദോഷമായി ബാധിക്കുകയും ചെയ്തു.
കർഷകന്‌ തന്റെ ഉത്‌പന്നത്തിന്‌ മതിയായവില ഉറപ്പുവരുത്തണമെങ്കിൽ അത്‌ ഉത്‌പാദനചെലവ്‌ എത്രയെന്ന്‌ അധികാരികമായി നിർണയിച്ചേ മതിയാവൂ. അതോടൊപ്പം ആ റിപ്പോർട്ടുകൾ പരസ്യപ്പെടുത്തുകയും ചെയ്യേണ്ടതാണ്‌. ഇതിന്റെ അഭാവമാണ്‌ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന വിലസ്ഥിരതാ ഫണ്ടും താങ്ങുവില സംഭരണങ്ങളും പാളിപ്പോകുന്നതിന്‌ പ്രധാന കാരണം. കേന്ദ്ര സർക്കാർ 2003 ഏപ്രിൽ മുതൽ നടപ്പിലാക്കിവരുന്ന റബ്ബർ, കാപ്പി, തേയില, പുകയില എന്നീ വിളകൾക്കുള്ള വിലസ്ഥിരതാ ഫണ്ടിന്റെ പ്രയോജനം ക്‌അർഷകർക്ക്‌ ലഭിക്കുകയില്ല എന്നുമത്രമല്ല ഈ പദ്ധതിപ്രകാരം കർഷകന്റെ പാപ്പരായ കീശയിൽനിന്നും സർക്കാർ ചൂഷണം നടത്തുകയാണെന്ന്‌ കണക്കുകൺകൊണ്ട്‌ വ്യക്തമാക്കാനാകും. വിലസ്ഥിരതാ പദ്ധതിക്കനുസരിച്ച്‌ റബ്ബറിന്‌ കഴിഞ്ഞ ഏഴു വർഷങ്ങളുടെ അന്താരഷ്ട്ര ശരാശരി വിലയുടെ 20% കൂടിയവിലയും 20% താഴ്‌ന്ന വിലയും നിജപ്പെടുത്തിയാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്‌. ഓരോ റബ്ബർ കർഷകനും ഇതിന്റെ ഗുണഭോക്താവാകണമെങ്കിൽ 500 രൂപ നൽകണമെന്നാണ്‌ വ്യവസ്ഥ. വില കൂടിയ നിരക്കിലും ഉയർന്നിരിക്കുമ്പോൾ 1000 രൂപ ഫണ്ടിൽ നിക്ഷേപിക്കണം. പ്രൈസ്‌ ബാന്റിന്‌ ഉള്ളിലാണ്‌ വിലനിരക്കെങ്കിൽ 500 രൂപ കർഷകനും 500 രൂപ കേന്ദ്ര സർക്കാരും നിക്ഷേപിക്കണം. പ്രൈസ്‌ ബാന്റിന്‌ താഴെ വില കിറയുന്ന പക്ഷം കർഷകന്‌ ഫണ്ടിൽനിന്ന്‌ ആ വർഷം 1000 രൂപ പിൻവലിക്കാം. ഈ വ്യവസ്ഥകൾ റബ്ബറിന്റെ കാര്യത്തിൽ കർഷകർക്ക്‌ ഗുണകരമാകില്ല എന്നാണ്‌ കണക്കുകളിൽനിന്നും വ്യക്തമാകുന്നത്‌. കഴിൻജ്ഞ ഏഴു വർഷത്തെ റബ്ബറിന്റെ അന്താരാഷ്ട്ര ശരാശരിവില കിലോയ്ക്ക്‌ 33.34 രൂപയും 20% താഴ്ന്ന വില 26.67 രൂപയും 20% ഉയർന്നവില 40 രൂപയും ആണ്‌. എന്നാൽ റബ്ബർ ആക്ട്‌ പ്രകാരമുള്ള തറവില 32.09 ആയി നിജപ്പെടുത്തിയിരിക്കുന്നതിനാൽ എങ്ങനെയാണ്‌ ആ നിരക്കിൽ താഴെയുള്ള ഒരു പ്രൈസ്‌ ബാന്റ്‌ പ്രാവർത്തികമാവുക എന്ന്‌ അധികൃതർ വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഇത്തരം സങ്കീർണതകളുടെ നടുവിൽ കേരളത്തിലെ കർഷകർ കഷ്ടപ്പെടുമ്പോൾ അവർക്ക്‌ സഹായകമാകുന്ന പഠനങ്ങൾ നടത്തേണ്ട്തിന്‌ പകരം കാർഷിക മേഖല സമ്പന്നമായിയെന്ന്‌ വിളമ്പരം നടത്തുന്നതിൽനിന്ന്‌ നമ്മുടെ അക്കദമിക്‌ പണ്ഡിതന്മാർ പിന്തിരിയേണ്ടതാണ്‌.
എസ്‌.ചന്ദ്രശേഖരൻ നായർ, സെക്രട്ടറി, ക്വാളിറ്റി റബ്ബർ മാർക്കറ്റിംഗ്‌ സൊസൈറ്റി, പേയാട്‌ഇത്തരം സങ്കീർണതകളുടെ നടുവിൽ കേരളത്തിലെ കർഷകർ കഷ്ടപ്പെടുമ്പോൾ അവർക്ക്‌ സഹായകമാകുന്ന പഠനങ്ങൾ നടത്തേണ്ട്തിന്‌ പകരം കാർഷിക മേഖല സമ്പന്നമായിയെന്ന്‌ വിളമ്പരം നടത്തുന്നതിൽനിന്ന്‌ നമ്മുടെ അക്കദമിക്‌ പണ്ഡിതന്മാർ പിന്തിരിയേണ്ടതാണ്‌.
എസ്‌.ചന്ദ്രശേഖരൻ നായർ, സെക്രട്ടറി, ക്വാളിറ്റി റബ്ബർ മാർക്കറ്റിംഗ്‌ സൊസൈറ്റി, പേയാട്‌
പൂർണ രൂപത്തിൽ ഇത്‌ കൃഷിക്കാരൻ മാസിക പ്രസിദ്ധീകരിച്ചത്‌ വായിക്കുവാൻ ഇവിടെ ഞെക്കുക
*****************************************************************
കടപ്പാട്‌: മാതൃഭൂമി ധനകാര്യം 2005 നവംബർ 7 തിങ്കൾ
"റബ്ബർ വിലയിൽ ഉടനൊരു യിടിവ്‌ പ്രതീക്ഷിക്കുന്നില്ല"
സാജൻ പീറ്റർ, ചെയർമാൻ, റബ്ബർ ബോർഡ്‌
? വിലയിലെ വ്യതിയാനം കൊണ്ടുള്ള പ്രശ്നങ്ങൾക്ക്‌ എന്താണ്‌ പരിഹാരം.
= ഇപ്പോഴത്തെ വിലവർധന കർഷകർ ജാഗ്രതയോടെയാണ്‌ വീക്ഷിക്കുന്നത്‌. കർഷകരുടെ ക്രയശേഷി വർദ്ധിച്ചെങ്കിലും പത്തുവർഷം മുമ്പ്‌ വില ഉയർന്നുനിന്ന സമയത്തെ ധൂർത്തടിക്കൽ ഇപ്പോൾ കാണുന്നില്ല. അന്ന്‌ ഉയർന്നു നുന്ന വില പെട്ടന്ന്‌ താണപ്പോൾ പലരും തകർന്നുപോയി. ഈ അനുഭവം കർഷകർക്ക്‌ പാഠമായിട്ടുണ്ട്‌. പല കാരണങ്ങൾകൊണ്ട്‌ വിലയിൽ അടിക്കടി വ്യതിയാനങ്ങൾ ഉണ്ടാകുന്ന മേഖലയാണ്‌ റബ്ബർ. അതിനാൽ ഇവിടെ ആവശ്യം വേണ്ടത്‌ വിലസ്റ്റ്‌ഹ്ഹിരതാ ഫണ്ടാണ്‌. നേരത്തെ ഇതിനുവേണ്ടിയുണ്ടായിരുന്ന സംവിധാനം ഒട്ടും ആകർഷണീയമായിരുന്നില്ല. അതിനാൽ ഇപ്പോൾ റബ്ബർ ബോർഡ്‌ പരിഷ്ക്കരിച്ച പദ്ധതി സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്‌.
*******************************************************
ഇത്‌ എന്റെ പ്രതികരണം:
വിലസ്ഥിരത ഫണ്ട്‌ ഫലവത്താകുകയില്ലയെന്ന്‌ തദവസരത്തിൽത്ത്ന്നെ എനിക്ക്‌ കണ്ടെത്തുവാൻ കഴിഞ്ഞു. അതിപ്പോഴെങ്കിലും ചെയർമാൻ സമ്മതിച്ചല്ലോ. കർഷകർക്ക്‌ വേണ്ടത്‌ സ്ഥിരവിലയാണ്‌. അതിനുവേണ്ടത്‌ ഉത്‌പാദനചെലവിനുമുകളിലുള്ള താണവിലയും ലാഭകരമല്ലാതാകുന്ന ഉത്‌പന്നനിർമാണത്തിന്‌ താഴെയുള്ള ഉയർന്ന വിലയും പ്രസിദ്ധീകരിക്കുകയും രണ്ടിനും ഇടയിലുള്ള വില ന്യായവിലയായി അംഗീകരിക്കുകയും വേണം. ഈ വിലക്ക്‌ കൊടുക്കുവാനും വാങ്ങുവാനും സന്മനസുള്ള കർഷകരേയും ഉത്‌പന്നനിർമാതാക്കളെയും സഹകരിപ്പിക്കുവാനുള്ള അവസരമാണ്‌ റബ്ബർ ബോർഡ്‌ ഉണ്ടാകേണ്ടത്‌. അതോടൊപ്പം കയറ്റുമതിയും ഇറക്കുമതിയും നിരോധിക്കുവാൻ കേന്ദ്ര വാണിജ്യ വ്യാവസായ മന്ത്രാലയത്തിന്‌ പദ്ധതി സമർപ്പിക്കുകയാണ്‌ വേണ്ടത്‌. ആഭ്യന്തര ആവശ്യത്തിനുള്ള ഉത്‌പാദനം നിലനിറുത്തുവാൻവേണ്ട നടപടികളാണ്‌ ഉത്തമം.