Thursday, May 26, 2011

റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്റെ മുമ്പാകെ സമര്‍പ്പിക്കുന്നു


  1. നിലവിലില്ലാത്ത 'ഗ്രീന്‍ബുക്കിന്റെ' മറവില്‍ കാലപ്പഴക്കം ചെന്ന കണ്‍മതി സമ്പ്രദായത്തിലൂടെയുള്ള തരംതിരിവ് അവസാനിപ്പിക്കുകയും ടെക്നിക്കല്‍ ഗ്രേഡിംഗ് സിസ്റ്റം നടപ്പിലാക്കുകയും വാങ്ങുകയും വില്കുകയും ചെയ്യുന്നത് ഒരേ ഗ്രേഡിലാണെന്ന് ഉറപ്പാക്കുകയും ചെയ്യു.
  2. സ്ഥിതിവിവര കണക്കുകള്‍ സുതാര്യമാക്കുകയും (ഓപ്പണിംഗ് സ്റ്റോക്കും ഉല്പാദനവും ഇറക്കുമതിയും കൂട്ടിയതില്‍ നിന്നും കയറ്റുമതിയും ഉപഭോഗവും കുറവുചെയ്താല്‍ ബാലന്‍സ് സ്റ്റോക്ക് കിട്ടാറില്ല) കയറ്റുമതിയെപ്പറ്റിയുള്ള പൂര്‍ണ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുക.
  3. ചെറുകിട റബ്ബര്‍ തോട്ടങ്ങളില്‍ ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി പരിപാലനം ഉറപ്പാക്കുക.
  4.
  പരിസ്ഥിതിക്ക് ഹാനികരങ്ങളായ രാസവളങ്ങളും, കള കുമിള്‍ കീടനാശിനികളും ഒഴിവാക്കി മണ്ണില്‍ നിന്നും മരത്തില്‍ നിന്നുമുള്ള പോഷക ചൂഷണം അവസാനിപ്പിക്കുക.
  5. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാത്ത വിലകളായ മാധ്യമങ്ങളിലൂടെ 'വ്യാപാരിവില' പ്രസീദ്ധീകരിക്കുന്നത് അവസാനിപ്പിക്കുക.
  6.
  പട്ടമരപ്പിന് പരിഹാരമായി ഫിസിയോളജിക്കല്‍ ഓര്‍ഡര്‍ എന്തെന്നും അവ പരിപാലിക്കേണ്ട രീതികളെപ്പറ്റിയും കര്‍കരെ ബോധവാന്മാരാക്കു.
  7.
  വലിയ ഏറ്റക്കുറച്ചിലില്ലാത്ത പ്രതിമാസ ഉല്പാദനവും ലഭ്യതയും ഉറപ്പാക്കുവാനുള്ള മാര്‍ഗങ്ങള്‍ നടപ്പിലാക്കുക.
  8.
  റബ്ബര്‍ കര്‍ഷകരും ഗവേഷണവിഭാഗത്തിലെ ശാസ്ത്രജ്ഞരുമായുള്ള സംവാദത്തിന് അവസരമൊരുക്കുക.

  റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ മുമ്പാകെ 26-05-2011 ന് കാട്ടാക്കട ചര്‍ച്ച് ഹാളില്‍ വെച്ച് അവതരിപ്പിച്ചതാണ് മുകളില്‍ കാണുന്ന എട്ട് ആവശ്യങ്ങള്‍.

Monday, February 14, 2011

സെക്കൻഡറി തിക്കനിംഗ്‌ ഇൻ ഡൈക്കോട്ട്‌ സ്റ്റെം

മിനി ടീച്ചര്‍ തിരുവനന്തപുരത്ത് തിരുമലയുള്ള കെ.എസ് എബ്രഹാം മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബോട്ടണി വിഭാഗം അധ്യാപികയാണ്. സ്വന്തം കുടുംബത്തിലും ഭര്‍ത്താവ് സതീശിന്റെ കുടുബത്തിലും വളരെക്കാലങ്ങളായി റബ്ബര്‍ കൃഷി ചെയ്യുന്നുണ്ട്. എന്റെ അഭ്യര്‍ത്ഥന മാനിച്ച് സെക്കന്‍ഡറി തിക്കനിംഗ് ഇന്‍ ഡൈക്കോട്ട് സ്റ്റെം എന്ന ഒരു ലേഖനം എഴുതിത്തന്ന് എന്നെ ബോധവാനാക്കിയ മിനി ടീച്ചറോട് അകൈതവമായ നന്ദിയുണ്ട്. പ്രസ്തുത സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഇത്തരത്തിലൊരു ലേഖനം മറ്റ് റബ്ബര്‍ കര്‍ഷകര്‍ക്ക് കൂടി പ്രയോജനപ്രദമാകത്തക്ക രീതിയില്‍ 4-01-2006 പ്രസിദ്ധീകരിച്ചത് വീണ്ടും അഭിമാനത്തോടെ പുതുക്കുന്നു.
ഒരു ദ്വിബീജപത്ര സസ്യകാണ്ഡത്തിന്റെ (Dicot stem) Secondary thickening -ന്‌ മുന്‍പുള്ള ഘടനയാണ്‌ മുകളില്‍ കാണിച്ചിരിക്കുന്നത്‌. ഈ അവസ്ഥയില്‍ ഓരോ Vascular bundle ഉം xylem (Primary xylem), phloem (primary phloem) and cambium ഇവ ചേര്‍ന്നാണ്‌ നിര്‍മിതമായിരിക്കുന്നത്‌. xylem കാണ്ഡത്തിന്റെ മധ്യഭാഗത്തിന്‌ (pith) അഭിമുഖമായും, phloem ഉപരിവൃതി (Epidermis) യ്ക്ക്‌ അഭിമുഖമായും കാണുന്നു. Cambium (ഭവകല) xylem-നും phloem-നും ഇടയില്‍ കാണുന്ന വിഭജനശേഷിയുള്ള കലകളാണ്‌. സൈലവും ഫ്ലോയവും ഉണ്ടാകുന്നത്‌ ഈ കലകള്‍ വിഭജിച്ചാണ്‌.
ദ്വിബീജപത്രസസ്യങ്ങളില്‍ Secondary thickening തുടങ്ങുന്നത്‌ പുതിയ ഒരു Cambial Strip -ന്റെ ഉത്‌ഭവത്തോടെയാണ്‌ ഈ പുതിയ Cambial Strip ഉണ്ടാകുന്നത്‌ Vascular bundles-ന്‌ ഇടയിലായിട്ടാണ്‌.


ഈ Cambial Strip -ന്‌ inter fascicular cambium എന്നു പറയുന്നു. സാവധാനത്തില്‍ ഈ പുതിയ cambial strip(B)ഉം Vascular bundle-നുള്ളിലെ Cambial Strip (A)-ഉം തമ്മില്‍ യോജിക്കുന്നു. അങ്ങിനെ ഒരു Cambial ring ഉണ്ടാകുന്നു.

ഈ Cambial ring ലെ കോശങ്ങള്‍ വിഭജിച്ച്‌ ഉള്ളിലേയ്ക്ക്‌ Secondary xylem ഉം പുറത്തേയ്ക്ക്‌ Secondary phloem ഉം ഉല്‍പാദിപ്പിക്കപ്പെടുന്നു. ഈ അവസരത്തില്‍ കാണ്ഡത്തിന്റെ Vascular bundle -ല്‍ ഉണ്ടായിരുന്ന primary xylem മധ്യഭാഗത്തേയ്ക്ക്‌ തള്ളപ്പെടുന്നു. primary phloem - ഉപരിവൃതിക്കടുത്തേയ്ക്കും (epidermis) തള്ളപ്പെടുന്നു. ഉപരിവൃതിയിലെ കോശങ്ങള്‍ പൊട്ടുകയും പകരം പുതിയ ഒരു protective layer ഉണ്ടാവുകയും ചെയ്യുന്നു. ഇതിനെ Periderm (Cork) എന്നു പറയുന്നു. Cork ഉണ്ടാകുന്നത്‌ ഉപരിവൃതിയ്ക്കടുത്ത്‌ആയി പുതുതായി ഉണ്ടാകുന്ന കേമ്പിയത്തിന്റെ പ്രവര്‍ത്തനഫലമായിട്ടാണ്‌. ഈ കേമ്പിയത്തിന്‌ കോര്‍ക്ക്‌ കേമ്പിയം (Phellogen) എന്നു പറയുന്നു. ഈ കേമ്പിയം വിഭജിച്ച്‌ പുറത്തേയ്ക്ക്‌ ഉത്‌പാദിപ്പിക്കുന്ന കോശങ്ങളാണ്‌ കോര്‍ക്ക്‌ അഥവാ Phellum. ഈ cork cells -ല്‍ Suberin എന്ന Waxy material അടിഞ്ഞ്‌ കൂടി dead cells ആയി മാറുന്നു. ഈ Cork -ല്‍ ചെറിയ സുഷിരങ്ങള്‍ കാണുന്നു. ഇവയാണ്‌ lenticells. ഇവയിലൂടെ gaseous exchange നടക്കുന്നു. Cork cambium വിഭജിച്ച്‌ ഉള്ളിലേയ്ക്കുണ്ടാകുന്ന കോശങ്ങളാണ്‌ Phelloderm - ഇവ living cells ആണ്‌. ഇവയുടെ functions "Photosynthesis and food storage" എന്നിവയാണ്‌.
"എനിക്കിത്രയും പറഞ്ഞുതന്ന ബോട്ടണി ടീച്ചറോട്‌ കടപ്പെട്ടിരിക്കുന്നു"
"കോര്‍ക്കിലെ ലെന്റിസെല്‍സ്‌ എന്ന സുഷിരങ്ങളിലൂടെ ഗാസിയോസെസ്‌ എക്സ്‌ചേഞ്ജ്‌ നടക്കുകയും കോര്‍ക്ക്‌ കേമ്പിയം വിഭജിച്ച്‌ ഉള്ളിലേയ്ക്ക്‌ ഫെല്ലോഡേം എന്ന ജീവനുള്ളകോശങ്ങള്‍ ഉണ്ടാകുകയും ഫോട്ടോസിന്തസിസും ഫുഡ്‌ സ്റ്റോറേജും നടക്കുകയും ചെയ്യുന്നുവെങ്കില്‍ പട്ടമരപ്പി (Brown bast/TPD) നുള്ള കാരണങ്ങള്‍ക്ക്‌ ഒരു ഘടകം മഗ്നീഷ്യം തന്നെയാണ്‌.  കാരണം പുതുപ്പട്ടയിലുണ്ടാകുന്ന ഫോട്ടോ സിന്തസിസ്‌ റബ്ബര്‍കോട്ട്‌ പുരട്ടിതടയാതെയും വേനലിലും കറയുടെ കട്ടി കൂടുമ്പോഴും ആവശ്യത്തിന്‌ ക്ഷാരസ്വഭാവമുള്ള മണ്ണില്‍ മഗ്നീഷ്യം നല്‍കി മരങ്ങളില്‍ പുതുപ്പട്ട ചുരണ്ടിയാല്‍ പച്ചനിറം നിലനിറുത്താം. സ്റ്റെമില്‍ ട്രാന്‍സ്പിറേഷന്‍ നടക്കുന്നുണ്ടോഎന്ന്‌ പരീക്ഷണങ്ങളിലൂടെ തെളിയിക്കാന്‍ കഴിയും. റബ്ബര്‍ബോര്‍ഡില്‍ പട്ടമരപ്പിനെപ്പറ്റി ഇപ്പോഴും പരീക്ഷണങ്ങള്‍ നടക്കുന്നതെയുള്ളു. അതിനാല്‍ ഞാനീ പറയുന്നത്‌ തെറ്റാണ്‌ എന്നുപറയേണ്ടത്‌ റബ്ബര്‍ ബോര്‍ഡാണ്‌. ഏനിക്ക്‌ ആശ്വാസമേകുവാന്‍ കര്‍ഷകരുടെ സംതൃപ്തി മാത്രം മതി."

ടാപ്പ് ചെയ്തു തുടങ്ങുന്നതുമുതല്‍ വെട്ടുപട്ട താഴേക്ക് താഴുമ്പോള്‍ പുതുപ്പട്ടക്ക് വളരുവാനുള്ള ഘടകങ്ങളില്‍  പ്രധാനം ബോറോണ്‍ ആണ്. പുതുപ്പട്ടയില്‍ ചുരണ്ടി വെളിച്ചെണ്ണയില്‍ നേര്‍പ്പിചച്ച ബോറാക്സ് പുരട്ടിയാല്‍ പട്ടമരപ്പൊഴിവാക്കാം എന്ന് അനുഭവത്തിലൂടെ മനസിലാക്കാനും എനിക്കവസരം ലഭിച്ചു.  ഇത്തരത്തിലൊരു പരീക്ഷണത്തിന് വഴികാട്ടിയയത് കര്‍ഷിക സര്‍വ്വകലാശാലയിലെ സോയില്‍ സയന്‍സ് വിഭാഗം മേധാവി പരേതനായ ഡോ. തോമസ് വര്‍ഗീസ് ആണ്. അമിതമായ പാലൊഴുക്ക് നിയന്ത്രിക്കാന്‍ സിങ്ിന് കഴിയും. എന്നാല്‍ അത് പട്ടമരപ്പിന് കാരണമാകും. ടാപ്പിംങ് ഇന്റെര്‍വല്‍ വര്‍ദ്ധിപ്പിച്ച് ഡ്രിപ്പിംങ് നിയ്ത്രിക്കാം.


Sunday, January 09, 2011

ജി.എം റബ്ബര്‍ പട്ടരപ്പില്ലാത്ത മരമോ?

ഏറ്റവും മികച്ച റബ്ബറിനം എന്നത് അനുഭവത്തിന്റെയും സ്ഥിതിവിവര കണക്കുകളുടെയും വിശകലനം നടത്തിയാല്‍ നമുക്ക് ഉത്തരം ലഭിക്കുക RRII 105 എന്നാവും. കെ.എം ജോസഫ് എന്ന ഒരു ഫീല്‍ഡ് ഓഫീസറുടെ കഠിനമായ ശ്രമങ്ങളിലൂടെയാണ് ഇത്രയും മെച്ചപ്പെട്ട ഒരിനം വികസിപ്പിച്ചെടുത്തത്. ഒറ്റമുറി ഗവേഷണശാലയില്‍ ഇത്രയും സൌകര്യങ്ങളൊന്നുമില്ലാതെ ഡയറക്ടറായിരുന്ന ഭാസ്കരന്‍നായരാണ് പ്രസ്തുത വിള പ്രാബല്യത്തില്‍ കൊണ്ടുവന്നതും എന്നത് വെറും കേട്ടറിവ്. മുന്തിയ ഇനം ഗ്രാഫ്റ്റ് ചെയ്ത് നല്ല ഉല്പാദനക്ഷമത  കൈവരിക്കാന്‍ കഴിഞ്ഞത് തായ്‌തടിയുടെ ഒരേ വലിപ്പത്തിലുള്ള വണ്ണമായിരുന്നു. വിത്ത് നട്ട് വിളവെടുത്താല്‍ ജനിതകമാറ്റമാണെങ്കിലും അല്ലെങ്കിലും ചുവട്ടില്‍ വണ്ണക്കൂടുതലും മുകളിലേയ്ക്ക് പോകുംതോറും വണ്ണക്കുറവും
ആയിരിക്കും. അത് ഉത്പാദനകുറവേ ലഭ്യമാക്കൂ. എന്നാല്‍ പത്ത് വര്‍ഷത്തിലേറെയായി റബ്ബര്‍ ബോര്‍ഡ് പ്രചരിപ്പിക്കുന്ന ഉത്തേജക ഔഷധപ്രയോഗം നടത്തി ടാപ്പിംഗ് ദിനങ്ങളുടെ എണ്ണം കുറയ്ക്കാം വിളവൊട്ടും കുറയാതെ എന്ന പ്രചാരണ പരിപാടിയാണ്. അത്തരം പ്രചാരണ പരിപാടികളിലൂടെ മുന്തിയ വില ലഭിച്ചിട്ടും 2009-10 ല്‍ റബ്ബര്‍ ഉല്പാദനത്തില്‍ കുറവുണ്ടായി. എന്തുകൊണ്ട്? മണ്ണില്‍നിന്നും മരത്തില്‍ നിന്നും അമിതമായ പോഷകമൂലക ചൂഷണം വഴിയാണ് ഉല്പാദനം കുറയാന്‍ കാരണമായത് എന്ന് മനസിലാക്കാന്‍ സാമാന്യ ബുദ്ധിമതി. പക്ഷെ ഇതെന്തിനുവേണ്ടി ആയിരുന്നു എന്നു ചോദിച്ചാല്‍ ഉത്തരം കിട്ടുക ജനിതകമാറ്റം വരുത്തിയ റബ്ബര്‍ കൃഷിയിലേയ്ക്ക് നമ്മെ വലിച്ചെറിയുക എന്ന ദുരുദ്ദേശത്തോടെയായിരുന്നു എന്ന് കാണാം. കഴിഞ്ഞ ചില വര്‍ഷങ്ങളായി കൊട്ടിഘോഷിച്ച് ഉത്ഘാടനം ചെയ്ത നാനൂറ് പരമ്പരയ്ക്കുവേണ്ടി റബ്ബര്‍ ബോര്‍ഡ് ധാരാളം പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചു. അതിലൊന്നായിരുന്നു. ഇന്നൊവേറ്റീവായിട്ടുള്ള കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ട് കൊട്ടാരക്കര നടന്ന പരിപാടിയില്‍ പങ്കെടുത്ത എന്റെ അനുഭവം വിചിത്രമായിരുന്നു. മൊബൈലില്‍ റിക്കോര്‍ഡ് ചെയ്ത് പ്രസിദ്ധീകരിച്ച പല തെളിവുകളും തദവസരത്തില്‍ത്തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു. നാനൂറ് പരമ്പരയുടെ പ്രത്യേകത എന്താണ്? തടി വണ്ണം വെയ്ക്കുവാന്‍ കഴിവുള്ള ശ്രീലങ്കന്‍ ക്ലോണിന്റെ കഴിവ് അവയ്ക്കുണ്ട്. അല്പം വിശദമായി പറഞ്ഞാല്‍ കേമ്പിയം വിഭജിച്ചാണ് തടിയും തൊലിയും വളരുന്നത്. അതില്‍ വളരെ കട്ടികുറഞ്ഞ ഫ്ലോയരസം തടി വണ്ണംവെയ്ക്കുവാനാണെന്ന് കാണാം. ഉദാ. നാം ദിവസവും ടാപ്പ് ചെയ്യുന്ന മരങ്ങളില്‍ കായം വീണാല്‍ അത് മുഴകളായി രൂപപ്പെടുകയും മന്തായി മാറുകയും ചെയ്യുന്നു. നിശ്ചിത ഡി.ആര്‍.സിയില്‍ താഴാതെ പരിപാലിച്ചാല്‍ ഒരിക്കലും മന്ത് എന്ന രോഗം റബ്ബര്‍ മരങ്ങള്‍ക്ക് വരില്ല. മൂന്നു ദിവസത്തിലൊരിക്കല്‍ ടാപ്പുചെയ്യുന്നതിനേക്കാള്‍ ടാപ്പുചെയ്തെടുക്കുന്ന ലാറ്റെക്സിലെ ഉണക്കറബ്ബറിന്റെ അളവ് നിശ്ചിത ശതമാനമായി നിലനിറുത്തുന്നതാണ് ഉചിതം. 1800 ഗ്രാം ലാറ്റെക്സില്‍ നിന്ന് 600 ഗ്രാമിന്റെ ഉണങ്ങിയ ഷീറ്റ് നിര്‍മ്മിച്ചാല്‍ 33.33% ഡിആര്‍സിയായി നിലനിറുത്താം. മഞ്ഞുസമയത്തും വേനലിലും ടാപ്പിംഗ് ദിനങ്ങള്‍ തമ്മിലുള്ള അകലം വ്യത്യസ്ഥമായിരിക്കും എന്നര്‍ത്ഥം. ഈ ചുറ്റുപാടില്‍ വേണം നാം നാനറ് പരമ്പരയിലുള്ള ഇനങ്ങളെ കാണാന്‍. തടി വണ്ണം വെയ്ക്കുവാന്‍ ശേഷിയുള്ളതുകാരണം ടാപ്പിംഗ് ആരംഭിക്കുമ്പോള്‍ത്തന്നെ കട്ടികുറഞ്ഞ ധാരാളം കറലഭിക്കും. എന്നാല്‍ അത് എത്രനാള്‍?
വര്‍ഷങ്ങളായി റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന തൈ മരങ്ങള്‍ക്കുള്ള വളപ്രയോഗമാണ് 10:10:4:1.5 എന്നത്. അതില്‍ അവസാനത്തേത് മഗ്നീഷ്യമാണ്. മഗ്നീഷ്യം യൂറിയായുമായി റീയാക്ട് ചെയ്യുന്നതും അമ്ലസ്വഭാവം ഇഷ്ടപ്പെടാത്തതുമാണ്. മഗ്നീഷ്യം എന്നത് കാര്‍ബണേറ്റ്, സല്‍ഫേറ്റ് എന്നിവയോടൊപ്പം മാത്രമേ മണ്ണില്‍ നിന്ന് മരത്തിലേയ്ക്ക് ശരിയായ രീതിയില്‍ എത്തിച്ചേരുകയുള്ളു. അതും പോയിട്ട് തൈ മരങ്ങള്‍ക്ക് ഇലയില്‍ മഗ്നീഷ്യം ലഭ്യമാക്കി പ്രകാശസംശ്ലേഷണത്തിലൂടെ രൂപപ്പെടുന്ന അന്നജത്തിന്റെ ആവശ്യം കൂടുതലാണോ? മറിച്ച് ടാപ്പ് ചെയ്യുന്ന മരങ്ങള്‍ക്കാണ് മഗ്നീഷ്യം സല്‍ഫേറ്റ് നല്‍കുന്നത് എങ്കില്‍ മരങ്ങള്‍ക്ക് പട്ടമരപ്പ് അനുഭവപ്പെട്ടാലും പുതുപ്പട്ട ചിരണ്ടിനോക്കിയാല്‍ പച്ചനിറം കാണാന്‍ കഴിയുകയും ഫ്ലോയം ഉണങ്ങാതെ സംരക്ഷിക്കപ്പെടുകയും ചെയ്യും. ഫിസിയോളജിക്കല്‍ ഡിസോര്‍ഡറാണ് റബ്ബര്‍ മരത്തിന്റെ പലരോഗങ്ങള്‍ക്കും കാരണമെന്നിരിക്കെ ഫിസിയോളജിക്കല്‍ ഓര്‍ഡര്‍ എന്താണെന്ന് കര്‍ഷകരെ ബോധ്യപ്പെടുത്തിയാല്‍ മാത്രം മതി റബ്ബര്‍ കൃഷി രക്ഷപ്പെടാന്‍. നടലും ടാപ്പിംഗും വെട്ടിമാറ്റലും ആവര്‍ത്തന കൃഷിയുമായി പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ഗവേഷണകേന്ദ്രത്തിന്റെ പ്രവര്‍ത്തനം കര്‍ഷകര്‍ക്ക് ഗുണത്തെക്കാളേറെ ദോഷമേ ചെയ്യുന്നുള്ളു. കാരണം ഗവേഷകര്‍ കര്‍ഷകരുമായി നേരിട്ട് ബന്ധപ്പെടാറില്ല എന്നതുതന്നെ.
പ്രശ്നങ്ങള്‍ക്ക് പരിഹാരം ജി.എം റബ്ബറാണെന്നത് വിചിത്രമായിരിക്കുന്നു. അതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ മറ്റ് ജി.എം വിളകളേക്കാള്‍ രൂക്ഷമായിരിക്കും. കാരണം അതൊരു ദീര്‍ഘകാല വിളയാണ്. ഉയരം കൂടുതലാകയാല്‍ കാറ്റിലൂടെ പറക്കുന്ന പൂമ്പൊടിയും ഉണങ്ങിയ ഇലകളും വളരെ വ്യാപ്തിയില്‍ വ്യാപിക്കും. തേന്‍ ഊറ്റിക്കുടിക്കുന്ന തേനീച്ചകള്‍ക്ക് എന്തെല്ലാം വൈകല്യങ്ങള്‍ വരുമോ അതെല്ലാം ഭാവിയില്‍ മനുഷ്യനും പക്ഷിമൃഗാദികള്‍ക്കും ഉണ്ടാകും.


മുകളില്‍ക്കാണുന്നത് ഒരു കര്‍ഷകന്റെ കാഴ്ചപ്പാടിലെ റബ്ബര്‍ തടിയുടെ പ്രവര്‍ത്തനമാണ്. ഒരു ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബോട്ടണി ടീച്ചറില്‍ നിന്ന് പകര്‍ന്ന് കിട്ടിയ അറിവിന്റെ വെളിച്ചത്തില്‍ വരച്ചെടുത്തതാണ്. ജി.എം റബ്ബര്‍ പട്ടമരപ്പിന് പരിഹാരം എന്നതാണ് റബ്ബര്‍ ഗവേഷണകേന്ദ്രത്തിന്റെ അവകാശവാദം. എന്റെ ചില സംശയങ്ങള്‍ ഞാന്‍ ഉന്നയിക്കട്ടെ!!!
മണ്ണില്‍ നിന്ന് ജലവും മൂലകങ്ങളും വേരുകള്‍ വലിച്ചെടുത്ത് കാതല്‍ (Pith) എന്ന ഭാഗത്തിന് പുറമേയുള്ള വെളുപ്പുനിറമുള്ള തടിയിലൂടെ ഇലകളിലെത്തിക്കുന്നു. എന്നുവെച്ചാല്‍ സൈലം എന്ന പ്രസ്തുത വെള്ളതടിയില്‍ മറ്റ് പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല എന്നതാണ്. ഇലയില്‍വെച്ച് സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈഓക്സൈഡിലെ കാര്‍ബണും, ജലത്തിലൂടെ ലഭിച്ച ഹൈഡ്രജനും ഓക്സിജനും, ഇലപ്പച്ചയിലെ ക്ലോറോഫില്‍ എന്ന ഹരിതകത്തിലെ ലോഹമൂലകമായ മഗ്നീഷ്യവും ചേര്‍ന്ന് ആഹാരം പാചകം ചെയ്യുന്നു. അപ്രകാരം ലഭ്യമാവുന്ന അന്നജം ശിഖരങ്ങളിലൂടെ കേമ്പിയം എന്ന തടിയേയും തൊലിയേയും വളരുവാന്‍ സഹായിക്കുന്ന തണ്ണിപ്പട്ടയുടെ പുറമേയുള്ള ഫ്ലോയം എന്ന പട്ടയിലൂടെ ഒഴുകി വേരിലെത്തി വേരുകളെ വളരുവാന്‍ സഹായിക്കുന്നു. എന്നുവെച്ചാല്‍ തടിയും തൊലിയും വളരുന്നത് മുകളില്‍ നിന്ന് താഴേയ്ക്കാണ് എന്നര്‍ത്ഥം. അന്നജത്തെ വേരിലെത്തിയ്ക്കുവാന്‍ സഹായിക്കുന്നത് ഫോസ്ഫറസിന്റെ വാഹകനായ മഗ്നീഷ്യമാണ്. വേരുകളുടെ വളര്‍ച്ചയ്ക്ക് ഫോസ്‌ഫറസ് അനിവാര്യമാണ്.
ഇനിയാണ് സംശയമുണ്ടാവുക ലാറ്റെക്സുണ്ടാവുന്നത് എവിടെയാണ്? ഇലയിലാണോ, തടിയിലാണോ, വേരിലാണോ എന്ന സംശയം സ്വാഭാവികം. എന്റെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത് റബ്ബര്‍ ബോര്‍ഡിലെ ഗവേഷണവിഭാഗം പറയുന്ന കേമ്പിയം, പാല്‍പട്ട അല്ലെങ്കില്‍ മൃദുപട്ട, ദൃഢപട്ട, മൊരി എന്നിവയാണ്. എന്നാല്‍ പാല്‍പ്പട്ടയില്‍ അന്നജവും വഹിച്ചുകൊണ്ട് താഴേയ്ക്കൊഴുകുന്ന ഫ്ലോയവും അതിന് പുറമേ ലെന്റിസെല്ലുകളിലൂടെ കടന്ന് ചെല്ലുന്ന സൂര്യപ്രകാശം വീണ്ടും പാചകം നടത്തി സെക്കന്‍ഡറി തിക്കനിംഗ് ഓഫ് ഡൈകോട് സ്റ്റെം എന്ന പ്രക്രിയയിലൂടെ അഥവാ Cambial ring ലെ കോശങ്ങള്‍ വിഭജിച്ച്‌ ഉള്ളിലേയ്ക്ക്‌ Secondary xylem ഉം പുറത്തേയ്ക്ക്‌ Secondary phloem ഉം ഉല്‍പാദിപ്പിക്കപ്പെടുന്നു. ഈ അവസരത്തില്‍ കാണ്ഡത്തിന്റെ Vascular bundle -ല്‍ ഉണ്ടായിരുന്ന primary xylem മധ്യഭാഗത്തേയ്ക്ക്‌ തള്ളപ്പെടുന്നു. primary phloem - ഉപരിവൃതിക്കടുത്തേയ്ക്കും (epidermis) തള്ളപ്പെടുന്നു. ഉപരിവൃതിയിലെ കോശങ്ങള്‍ പൊട്ടുകയും പകരം പുതിയ ഒരു protective layer ഉണ്ടാവുകയും ചെയ്യുന്നു. ഇതിനെ Periderm (Cork) എന്നു പറയുന്നു. Cork ഉണ്ടാകുന്നത്‌ ഉപരിവൃതിയ്ക്കടുത്ത്‌ആയി പുതുതായി ഉണ്ടാകുന്ന കേമ്പിയത്തിന്റെ പ്രവര്‍ത്തനഫലമായിട്ടാണ്‌. ഈ കേമ്പിയത്തിന്‌ കോര്‍ക്ക്‌ കേമ്പിയം (Phellogen) എന്നു പറയുന്നു. ഈ കേമ്പിയം വിഭജിച്ച്‌ പുറത്തേയ്ക്ക്‌ ഉത്‌പാദിപ്പിക്കുന്ന കോശങ്ങളാണ്‌ കോര്‍ക്ക്‌ അഥവാ Phellum. ഈ cork cells -ല്‍ Suberin എന്ന Waxy material അടിഞ്ഞ്‌ കൂടി dead cells ആയി മാറുന്നു. ഈ Cork -ല്‍ ചെറിയ സുഷിരങ്ങള്‍ കാണുന്നു. ഇവയാണ്‌ lenticells. ഇവയിലൂടെ gaseous exchange നടക്കുന്നു. Cork cambium വിഭജിച്ച്‌ ഉള്ളിലേയ്ക്കുണ്ടാകുന്ന കോശങ്ങളാണ്‌ Phelloderm - ഇവ living cells ആണ്‌. ഇവയുടെ functions "Photosynthesis and food storage" എന്നിവയാണ്‌.
എന്നുവെച്ചാല്‍ ഫെലോഡേം എന്ന ഭാഗത്ത് ഫുഡ് സ്റ്റോറേജ് നടക്കുന്നു അതിന്റെ ഒഴുക്ക് താഴെനിന്ന് മുകളിലേയ്ക്കാണ് എന്ന് തെളിയിക്കാന്‍ വലിയ ബുദ്ധിയുടെ ആവശ്യമൊന്നും വേണ്ട. ഈ അഞ്ചാം പട്ട ഗവേഷകര്‍ അംഗീകരിച്ചതായി എനിക്കറിവില്ല. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഡോ. എല്‍. തങ്കമ്മയുടെ ഐ.യു.ടിയെയും, റബ്ബര്‍ ഗവേഷണകേന്ദ്രത്തിന്റെ സി.യു.ടിയേയും ഞാന്‍ എതിര്‍ക്കുന്നത്.
ലാറ്റെക്സിലടങ്ങിയിരിക്കുന്ന കൊയാഗുലേറ്റിംഗ് ഏജന്റുകളും, ഉണക്ക റബ്ബറിന്റെ അംശവും ശരിയായ ടാപ്പിംഗിലൂടെ ഉണ്ടാവുന്ന ആന്റി ബോഡീസ് ആണ് എന്നുവേണമെങ്കില്‍ പറയാം. എന്നുവെച്ചാല്‍ ഉചിതമായ പോഷകമൂലകങ്ങള്‍ മണ്ണില്‍ നല്കിയും (എന്‍.പി.കെ അല്ലേ അല്ല) പട്ടയ്ക്കുള്ളില്‍ നിന്ന് അമിത പോഷകമൂലകചൂഷണം നടത്താടെയും ടാപ്പ് ചെയ്താല്‍ ഒന്നോ രണ്ടോ ശതമാനം മരങ്ങളിലൊതുക്കാം പട്ടമരപ്പ്. പട്ട മരപ്പ് എന്നത് വെട്ടിത്തുടങ്ങിയ ഭാഗത്തിനും മുകളില്‍ തുടങ്ങി വേരുകള്‍ വരെ ഫ്ലോയമുള്‍പ്പെടെ ഉണക്ക് ബാധിക്കാം. തദവസരത്തില്‍ റബ്ബര്‍ മരത്തിന് വിശ്രമം നല്കിയശേഷം ടാപ്പിംഗ് ആരംഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷമാണെങ്കില്‍ നാലടി ഉയരമുള്ള അര്‍ത്ഥവൃത്താകൃതിയിലുള്ള ടാപ്പിംഗ് ഡസ്ക്കില്‍ കയറിനിന്ന് ശിഖരക്കെട്ടിന്റെ ഭാഗത്തുനിന്ന് നാല്പത്തിയഞ്ച് ഡിഗ്രി ചെരിവില്‍ ടാപ്പിംഗ് ആരംഭിക്കാം. പ്രസ്തുത മരത്തിന്റെ വളര്‍ച്ചയ്ക്ക് ദോഷം സംഭവിക്കുകയും ഇല്ല.
ഗുണമില്ലാത്ത മണ്ണില്‍ ജി.എം റബ്ബര്‍ നേട്ടം കൊയ്യും പതിനാല് വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ എന്നത് ആരെ പറ്റിയ്ക്കാനാണ്?
പിങ്ക് രോഗം വരുവാനുള്ള കാരണമെന്താണ്?
ശിഖരക്കെട്ടില്‍ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ ഉണ്ടാകാന്‍ സാധ്യതയുള്ള ഈ രോഗം കുമിള്‍ ബാധമൂലമാണെന്നാണ് റബ്ബര്‍ ഗവേഷണകേന്ദ്രം അവകാശപ്പെടുന്നത്. എന്നാല്‍ മേല്‍ വിവരിച്ച ഫ്ലോയത്തിന്റെ ഒഴുക്ക് ഇലകളില്‍നിന്ന് കട്ടികുറഞ്ഞ അന്നജവും വഹിച്ചുകൊണ്ട് ശിഖരക്കെട്ടിലെത്തുകയും ഫുഡ് സ്റ്റോറേജ് എന്ന പ്രക്രിയയിലൂടെ തായ്‌തടിയില്‍ താഴെനിന്ന് ശിഖരക്കെട്ടിലെത്തുകയും ചെയ്യുമ്പോള്‍ ആഭാഗത്ത് താഴേയ്ക്കുള്ള ഫ്ലോയത്തിന്റെ ചുരുങ്ങല്‍ കാരണം അന്നജപ്രവാഹവും ലാറ്റെക്സ് പ്രവാഹവും തമ്മില്‍ കൂട്ടിമുട്ടുകയും പട്ട പൊട്ടി ഒലിക്കുകയും അതിനുശേഷം കുമിള്‍ ബാധ ഉണ്ടാവുകയും ചെയ്യുന്നു. എന്‍.പി.കെയുടെ ഇടവപ്പാതിയ്ക്ക് മുന്നെയുള്ള ആവശ്യമില്ലാത്ത പ്രയോഗം കാരണമാണ് ജൂണ്‍മുതല്‍ ആഗസ്റ്റ് വരെയുള്ള സമയത്ത് ഏഴുമുതല്‍ പത്തുവര്‍ഷം പ്രായമുള്ള മരങ്ങള്‍ക്ക് പിങ്ക് രോഗം വരാന്‍ കാരണമാകുന്നത്. ഇതും ഒരു ഫിസിയോളജിക്കല്‍ ഡിസ്‌ഓര്‍ഡര്‍ തന്നെയാണ്.