Saturday, October 06, 2007

റബ്ബര്‍ കര്‍ഷകര്‍ കബളിപ്പിക്കപ്പെടുന്നു

ഒറിജിനല്‍ ലേഖനം ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്‌. കാരണം ഉല്പന്ന നിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന് വാങ്ങിയത്‌ കണക്കാക്കുവാന്‍ ഞാന്‍ കണ്ടെത്തിയ ഫോര്‍മുല തെറ്റായിരുന്നു എന്നതാണ് വാസ്തവം. അക്കാരണത്താല്‍ മാവേലിനാട് ‌മാസികയില്‍ പ്രസിദ്ധീകരിച്ചതില്‍ വന്നുപോയ പിഴവിന് ക്ഷമചോദിക്കുന്നു. മാസിക വായിച്ചശേഷം കണക്കിലെ പിശക്‌ ചൂണ്ടിക്കാട്ടിയ ശ്രീ കെ.പരമേശ്വരന്‍നായര്‍ (റിട്ട.ഡെപ്യൂട്ടി തഹസീല്‍‌ദാര്‍) ക്ക്‌ നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം മാസികയുടെ വിശ്വാസ്യതയ്ക്ക്‌ കളങ്കം വരുത്താവുന്ന എന്റെ തെറ്റിന് ഞാന്‍ എന്‍ടിവി യോടും ക്ഷമ ചോദിച്ചുകൊള്ളട്ടെ. വിവാദമായ ഈ ലേഖനം പ്രസിദ്ധീകരിച്ച മാവേലിനാട്‌ മറ്റേത്‌ മാധ്യമത്തേക്കാളും ഒരു ചുവട്‌ മുന്നില്‍ തന്നെയാണ്.

Cover Page


മാവേലിനാട്‌ ഒക്ടോബര്‍ 2007 - ഒരു എന്‍ടിവി പ്രസിദ്ധീകരണം


ഒറിജിനല്‍ ലേഖനം


ആഗസ്റ്റ്‌ 2007 ലെ വിലയിലെ ഏറ്റക്കുറച്ചില്‍ (ചിത്രം Price-Aug-07 എന്ന അറ്റാച്ച്‌മെന്റ്)


പേജ്‌ 29 പേജ്‌ 29 പേജ്‌ 30 പേജ്‌ 30 പേജ്‌ 31 പേജ്‌ 31


പേജ്‌ 32 പേജ്‌ 32 പേജ്‌ 33 പേജ്‌ 33


വര്‍ഷങ്ങളായി ബ്ലോഗുകളിലൂടെ ഞാനവതരിപ്പിക്കുന്ന ഇന്ത്യന്‍ സ്വാഭാവിക റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം മറ്റൊരു മാധ്യമത്തിലൂടെയും (പല മാധ്യമങ്ങളിലും പലപ്പോഴും കയറിയിറങ്ങിയിട്ടുണ്ട്‌) വെളിച്ചം കാണിക്കാതിരുന്നത്‌ "മാവേലിനാട്‌ എന്ന മാസികയിലൂടെ" വായനക്കാരുടെ മുന്നിലെത്തിച്ചതിന് എന്‍‌ടിവി യോടും മാവേലിനാട്‌ മാസികയോടും എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

Sunday, July 15, 2007

എന്റെ ഈ പോസ്റ്റ്‌ പേജ്‌ഫ്ലേക്സില്‍ അപ്‌ഡേറ്റാകുന്നില്ല

ഈ പോസ്റ്റ്‌ വേര്‍ഡ്‌പ്രസില്‍നിന്നും ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റപ്പെട്ടതാണ്.

സ്വാഭാവിക റബ്ബറിന്റെ 2006-07 ലെ സ്ഥിതിവിവര കണക്കുകള്‍ എന്നതാണ് പോസ്റ്റ്‌.

കണക്കുകള്‍ക്ക്‌ കള്ളം പറയാന്‍ അറിയില്ല

സ്വാഭാവികറബ്ബറിന്റെ 2006-07 വര്‍ഷത്തെ സ്ഥിതിവിവര കണക്കുകള്‍ വിശകലനം ചെയ്താല്‍ ഭാരതത്തിലെ ആഭ്യന്തര ഉദ്‌പാദനം ഉപഭോഗത്തെക്കാള്‍ കൂടുതലാണെന്ന്‌ കാണാം. ആവശ്യമില്ലാത്ത ഇറക്കുമതി കയറ്റുമതിക്ക്‌ വഴിയൊരുക്കുകയും രാജ്യത്തിനു തന്നെ വലിയൊരു സാമ്പത്തിക നഷ്ടം വരുത്തി വെയ്ക്കുകയും ചെയ്യുന്നു. കയറ്റുമതി ഇറക്കുമതി വിലകള്‍ ആഭ്യന്തര അന്താരാഷ്ട്ര വിലകളെക്കാള്‍ താഴെയാണെന്ന്‌ കാണാം. ഉത്‌പന്ന നിര്‍മാതാക്കളെ സഹായിക്കുവാന്‍ ഇറക്കുമതിയും കര്‍ഷകരെ സഹായിക്കുവാന്‍ കയറ്റുമതിയും നടക്കുന്നു. കയറ്റുമതിക്കാര്‍ക്ക്‌ കൊടുക്കുന്ന ആനുകൂല്യങ്ങളും മറ്റും ഉത്‌പന്ന നിര്‍മാതാക്കളുടെ കയറ്റുമതിക്ക്‌ ആനുപാതികമായി 0% ഇറക്കുമതി തീരുവയില്‍ ഇറക്കുമത്തിചെയ്യുന്നതിന് പകരമായി ലഭ്യമാക്കിയാല്‍ മതി ഒരു പരിധിവരെ വിലസ്ഥിരത ഉറപ്പാക്കുവാന്‍ കഴിയും. ഓരോ മാസത്തെയും സ്വാഭാവിക റബ്ബറിന്റെ ലഭ്യത പട്ടിക ഒന്നില്‍ കാണാം. തിരീമറി എന്ന ഒരു കോളം കൂടീ വന്നാല്‍ മ്മാത്രമെ കണക്കുകള്‍ശരിയാകുകയ്യൂള്ളു.

പട്ടിക ഒന്ന്‌

മാസം മുന്നിരുപ്പ്‌ ഉദ്‌പാദനം ഇറക്കുമതി തിരിമറി ലഭ്യത
ഏപ്രില്‍ 93020 54555 3439 -1107 152121
മേയ്‌ 82240 56500 6511 -705 145956
ജൂണ്‍ 74150 57610 6437 -649 138846
ജൂലൈ 63360 65500 5011 -410 134281
ആഗസ്റ്റ്‌ 57180 74495 2856 -540 135071
സെപ്റ്റംബര്‍ 53530 73550 622 -438 128140
ഒക്ടോബര്‍ 52410 82970 1307 -279 136966
നവംബര്‍ 65620 95525 5653 -236 167034
ഡിസംബര്‍ 95590 101680 12517 -281 210068
ജനുവരി 140920 96450 9876 -458 247704
ഫെബ്രുവരി 177780 47560 17736 51 243025
മാര്‍ച്ച്‌ 173590 42605 15799 -5378 237372

മുന്മസാവസാന സ്റ്റോക്കും ഉത്പന്ന നിര്‍മാ‍ാതാക്കളുടെ പക്കലൂള്‍ലതും പ്രതിമാസം വിപണിയില്‍ നിന്നും വാങ്ങ്ങിയതും ഇറക്കുമതിചെയ്തതും കൂടിആകെ ലഭ്യതയാണ് പട്ടിക രണ്ടില്‍ ഉള്ളത്‌. ഒക്ടോബര്‍ മുതലാണ്ആഭ്യന്തര വില അന്താരാഷ്ട്ര വിലെയേക്കാള്‍ മുകളിലായത്‌. ക്രമാതീതമായ ഇറക്കുമതീ എറ്റവും കൂടുതല്‍ ഉദ്‌പാദനം ലഭിക്കുന്ന സമയത്ത്‌ നടന്നതായി കാണാം. ഈ അവസരത്തില്‍ എന്തൂകൊണ്ണ്ട്‌ ഇത്തരം ഒരു വില വര്‍ദ്ധനവ്‌ ആഭ്യ്യന്തര വിപണിയില്‍ ഉണ്ടായി? എന്നാല്‍ പ്രതിമാസ വാങ്ങലില്‍ കുറവ് വന്നിട്റ്റില്ല എന്നു മാത്രമല്ല ജനുവരിയില്‍ കൂടിയ അളവില്‍ വാങ്ല് നടക്കുകയുംചെയ്തു. ഇതില്‍ നിന്നുതന്നെ മനസിലാക്കുവാന്‍ കഴീയുന്നത്‌ കയറ്റുമതി ഇറക്കുമതി വിവയിലെ ഏറ്റാക്കുറച്ചില്‍ മുതലാ‍ായവ എന്തൊക്ക്കെയോ പറയുന്നു എന്നതാണ്.

പട്ടിക രണ്ട്‌

മാസം മുന്നിരുപ്പ്‌ വാങ്ങല്‍ ഇറക്കുമതി ആകെ
ഏപ്രില്‍ 49990 54651 3439 108080
മേയ്‌ 44230 56294 6511 107035
ജൂണ്‍ 42030 57818 6437 106285
ജൂലൈ 40700 56189 5011 101900
ആഗസ്റ്റ്‌ 33255 64269 2856 100380
സെപ്റ്റംബര്‍ 29065 68523 622 98210
ഒക്ടോബര്‍ 28630 69558 1307 99495
നവംബര്‍ 30190 69917 5653 105760
ഡിസംബര്‍ 35270 65748 12517 113535
ജനുവരി 45310 71724 9876 126910
ഫെബ്രുവരി 57610 57599 17736 132945
മാര്‍ച്ച്‌ 64230 60741 15799 140770

കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക്‌ കണക്കാക്കാതെയുള്ള ആധികാരികമായി വിപണിയില്‍ എത്തിയതും ഉപഭോഗത്തിന് ശേഷമുള്ള മുന്‍ മാസാവസാന സ്റ്റോക്കാണ് പട്ടിക മ്മൂന്നില്‍ ചേര്‍ത്തിരിക്കുന്നത്‌. റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക സ്ഥിതിവിവരകണക്കില്‍ കര്‍ഷകന്റെയും ഡീലറുടെയും പ്രൊസെസ്സറുടെയും പക്കലുള്ളത്‌ ഒരുമിച്ച്ചാണ് കാണിക്കാറുള്ളത്‌.

പട്ട്ടിക മൂന്ന്‌

മാസം ഡീലര്‍ പ്രൊസെസ്സര്‍ ടയര്‍ നിര്‍മാതാവ്‌ മറ്റ്‌ നിര്‍മതാക്കള്‍ പ്രതിമാസ സ്റ്റോക്ക്‌
ഏപ്രില്‍ 20905 39942 10048 70895
മേയ്‌ 21215 37281 6949 65445
ജൂണ്‍ 17715 35980 6050 59745
ജൂലൈ 12635 34580 6120 53335
ആഗസ്റ്റ്‌ 12525 28676 4579 45780
സെപ്റ്റംബര്‍ 13260 23640 5425 42325
ഒക്ടോബര്‍ 12895 22713 5917 41525
നവംബര്‍ 19405 21739 8451 49595
ഡിസംബര്‍ 22230 25726 9544 57500
ജനുവരി 36015 33395 11915 81325
ഫെബ്രുവരി 58095 44465 13145 115705
മാര്‍ച്ച്‌ 55475 48667 15563 119705

ഇതിനെല്ലാം പുറമെ റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിക്കുന്ന കള്ളക്കണക്കുകള്‍ (ഈ എക്സല്‍ പേജില്‍ ലഭ്യമാണ്) കൈനിറയെ ശമ്പളവും കൈപ്പറ്റിക്കൊണ്ടാണല്ലോ. അവര്‍ചെയ്യുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കുവാന്‍ ഒരു കര്‍ഷകന്റെ വിയര്‍പ്പും കണ്ണുനീരും വേണ്ടിവരുന്നു. വര്‍ഷങ്ങ്ായി തുടരുന്ന തിരിമറികള്‍ റബ്ബര്‍ ബോര്‍ഡിന്റെ വെബ്‌ സൈറ്റിലും ലഭ്യമാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ അവരുടെ സ്ഥിതിവിവരക്കണക്കുകള്‍ വളരെ പിന്നിലാണ്. ലഭ്യതയും ആവശ്യകതയും കണക്കുകള്‍ പറയുന്ന്ന ഒരു എക്സല്‍ വര്‍ക്‌ഷീറ്റാണ് ഇത്‌.

Wednesday, April 04, 2007

ഇന്ത്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ ഒരു വിശകലനം

മൈക്രോസോഫ്‌റ്റ്‌ എക്സല്‍ വര്‍ക്ക്‌ ഷീറ്റുകളിലും പവ്വര്‍ പോയിന്റ്‌ പ്രസന്റേഷനിലൂടെയും വിശകലനം ചെയ്യുന്നു
  1. കയറ്റുമതി കണക്കുകള്‍
  2. ഇറക്കുമതി കണക്കുകള്‍
  3. 96 ഏപ്രില്‍ മുതലുള്ള സുപ്രധാന കണക്കുകള്‍
  4. 90 ഏപ്രില്‍ മുതല്‍ ചില കണക്കുകള്‍
  5. 2006-2007 ലെ കണക്കുകള്‍
  6. ലോക റബ്ബര്‍ കണക്കുകള്‍
  7. 83 മുതല്‍ 06 വരെ റബ്ബര്‍ വിലകള്‍
  8. പവ്വര്‍ പോയിന്റ്‌ പ്രസെന്റേഷന്‍
ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡിന്റെ ചില പേജുകള്‍
  1. അന്താരാഷ്ട്ര വിലകള്‍
  2. ആഭ്യന്തര വിലകള്‍
  3. ഇന്ത്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌
  4. പ്രതിമാസ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ന്യൂസ്‌
ഐ.ആര്‍.എസ്‌.ജി യുടെ പേജ്‌
  1. ക്വാര്‍ട്ടലി കണക്കുകള്‍
മലേഷ്യന്‍ റബ്ബര്‍ ബോര്‍ഡിന്റെ വെബ്‌ പേജ്‌
  1. റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ്‌