സ്വാഭാവിക റബ്ബറിന്റെ 2006-07 ലെ സ്ഥിതിവിവര കണക്കുകള്‍ എന്നതാണ് പോസ്റ്റ്.
കണക്കുകള്‍ക്ക് കള്ളം പറയാന്‍ അറിയില്ല
സ്വാഭാവികറബ്ബറിന്റെ 2006-07 വര്‍ഷത്തെ സ്ഥിതിവിവര കണക്കുകള്‍ വിശകലനം ചെയ്താല്‍ ഭാരതത്തിലെ ആഭ്യന്തര ഉദ്‌പാദനം ഉപഭോഗത്തെക്കാള്‍ കൂടുതലാണെന്ന് കാണാം. ആവശ്യമില്ലാത്ത ഇറക്കുമതി കയറ്റുമതിക്ക് വഴിയൊരുക്കുകയും രാജ്യത്തിനു തന്നെ വലിയൊരു സാമ്പത്തിക നഷ്ടം വരുത്തി വെയ്ക്കുകയും ചെയ്യുന്നു. കയറ്റുമതി ഇറക്കുമതി വിലകള്‍ ആഭ്യന്തര അന്താരാഷ്ട്ര വിലകളെക്കാള്‍ താഴെയാണെന്ന് കാണാം. ഉത്‌പന്ന നിര്‍മാതാക്കളെ സഹായിക്കുവാന്‍ ഇറക്കുമതിയും കര്‍ഷകരെ സഹായിക്കുവാന്‍ കയറ്റുമതിയും നടക്കുന്നു. കയറ്റുമതിക്കാര്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങളും മറ്റും ഉത്‌പന്ന നിര്‍മാതാക്കളുടെ കയറ്റുമതിക്ക് ആനുപാതികമായി 0% ഇറക്കുമതി തീരുവയില്‍ ഇറക്കുമത്തിചെയ്യുന്നതിന് പകരമായി ലഭ്യമാക്കിയാല്‍ മതി ഒരു പരിധിവരെ വിലസ്ഥിരത ഉറപ്പാക്കുവാന്‍ കഴിയും. ഓരോ മാസത്തെയും സ്വാഭാവിക റബ്ബറിന്റെ ലഭ്യത പട്ടിക ഒന്നില്‍ കാണാം. തിരീമറി എന്ന ഒരു കോളം കൂടീ വന്നാല്‍ മ്മാത്രമെ കണക്കുകള്‍ശരിയാകുകയ്യൂള്ളു.
പട്ടിക ഒന്ന്
മാസം | മുന്നിരുപ്പ് | ഉദ്‌പാദനം | ഇറക്കുമതി | തിരിമറി | ലഭ്യത |
ഏപ്രില്‍ | 93020 | 54555 | 3439 | -1107 | 152121 |
മേയ് | 82240 | 56500 | 6511 | -705 | 145956 |
ജൂണ്‍ | 74150 | 57610 | 6437 | -649 | 138846 |
ജൂലൈ | 63360 | 65500 | 5011 | -410 | 134281 |
ആഗസ്റ്റ് | 57180 | 74495 | 2856 | -540 | 135071 |
സെപ്റ്റംബര്‍ | 53530 | 73550 | 622 | -438 | 128140 |
ഒക്ടോബര്‍ | 52410 | 82970 | 1307 | -279 | 136966 |
നവംബര്‍ | 65620 | 95525 | 5653 | -236 | 167034 |
ഡിസംബര്‍ | 95590 | 101680 | 12517 | -281 | 210068 |
ജനുവരി | 140920 | 96450 | 9876 | -458 | 247704 |
ഫെബ്രുവരി | 177780 | 47560 | 17736 | 51 | 243025 |
മാര്‍ച്ച് | 173590 | 42605 | 15799 | -5378 | 237372 |
മുന്മസാവസാന സ്റ്റോക്കും ഉത്പന്ന നിര്‍മാാതാക്കളുടെ പക്കലൂള്‍ലതും പ്രതിമാസം വിപണിയില്‍ നിന്നും വാങ്ങ്ങിയതും ഇറക്കുമതിചെയ്തതും കൂടിആകെ ലഭ്യതയാണ് പട്ടിക രണ്ടില്‍ ഉള്ളത്. ഒക്ടോബര്‍ മുതലാണ്ആഭ്യന്തര വില അന്താരാഷ്ട്ര വിലെയേക്കാള്‍ മുകളിലായത്. ക്രമാതീതമായ ഇറക്കുമതീ എറ്റവും കൂടുതല്‍ ഉദ്‌പാദനം ലഭിക്കുന്ന സമയത്ത് നടന്നതായി കാണാം. ഈ അവസരത്തില്‍ എന്തൂകൊണ്ണ്ട് ഇത്തരം ഒരു വില വര്‍ദ്ധനവ് ആഭ്യ്യന്തര വിപണിയില്‍ ഉണ്ടായി? എന്നാല്‍ പ്രതിമാസ വാങ്ങലില്‍ കുറവ് വന്നിട്റ്റില്ല എന്നു മാത്രമല്ല ജനുവരിയില്‍ കൂടിയ അളവില്‍ വാങ്ല് നടക്കുകയുംചെയ്തു. ഇതില്‍ നിന്നുതന്നെ മനസിലാക്കുവാന്‍ കഴീയുന്നത് കയറ്റുമതി ഇറക്കുമതി വിവയിലെ ഏറ്റാക്കുറച്ചില്‍ മുതലാായവ എന്തൊക്ക്കെയോ പറയുന്നു എന്നതാണ്.
പട്ടിക രണ്ട്
മാസം | മുന്നിരുപ്പ് | വാങ്ങല്‍ | ഇറക്കുമതി | ആകെ |
ഏപ്രില്‍ | 49990 | 54651 | 3439 | 108080 |
മേയ് | 44230 | 56294 | 6511 | 107035 |
ജൂണ്‍ | 42030 | 57818 | 6437 | 106285 |
ജൂലൈ | 40700 | 56189 | 5011 | 101900 |
ആഗസ്റ്റ് | 33255 | 64269 | 2856 | 100380 |
സെപ്റ്റംബര്‍ | 29065 | 68523 | 622 | 98210 |
ഒക്ടോബര്‍ | 28630 | 69558 | 1307 | 99495 |
നവംബര്‍ | 30190 | 69917 | 5653 | 105760 |
ഡിസംബര്‍ | 35270 | 65748 | 12517 | 113535 |
ജനുവരി | 45310 | 71724 | 9876 | 126910 |
ഫെബ്രുവരി | 57610 | 57599 | 17736 | 132945 |
മാര്‍ച്ച് | 64230 | 60741 | 15799 | 140770 |
കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് കണക്കാക്കാതെയുള്ള ആധികാരികമായി വിപണിയില്‍ എത്തിയതും ഉപഭോഗത്തിന് ശേഷമുള്ള മുന്‍ മാസാവസാന സ്റ്റോക്കാണ് പട്ടിക മ്മൂന്നില്‍ ചേര്‍ത്തിരിക്കുന്നത്. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക സ്ഥിതിവിവരകണക്കില്‍ കര്‍ഷകന്റെയും ഡീലറുടെയും പ്രൊസെസ്സറുടെയും പക്കലുള്ളത് ഒരുമിച്ച്ചാണ് കാണിക്കാറുള്ളത്.
പട്ട്ടിക മൂന്ന്
മാസം | ഡീലര്‍ പ്രൊസെസ്സര്‍ | ടയര്‍ നിര്‍മാതാവ് | മറ്റ് നിര്‍മതാക്കള്‍ | പ്രതിമാസ സ്റ്റോക്ക് |
ഏപ്രില്‍ | 20905 | 39942 | 10048 | 70895 |
മേയ് | 21215 | 37281 | 6949 | 65445 |
ജൂണ്‍ | 17715 | 35980 | 6050 | 59745 |
ജൂലൈ | 12635 | 34580 | 6120 | 53335 |
ആഗസ്റ്റ് | 12525 | 28676 | 4579 | 45780 |
സെപ്റ്റംബര്‍ | 13260 | 23640 | 5425 | 42325 |
ഒക്ടോബര്‍ | 12895 | 22713 | 5917 | 41525 |
നവംബര്‍ | 19405 | 21739 | 8451 | 49595 |
ഡിസംബര്‍ | 22230 | 25726 | 9544 | 57500 |
ജനുവരി | 36015 | 33395 | 11915 | 81325 |
ഫെബ്രുവരി | 58095 | 44465 | 13145 | 115705 |
മാര്‍ച്ച് | 55475 | 48667 | 15563 | 119705 |
ഇതിനെല്ലാം പുറമെ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന കള്ളക്കണക്കുകള്‍ (ഈ എക്സല്‍ പേജില്‍ ലഭ്യമാണ്) കൈനിറയെ ശമ്പളവും കൈപ്പറ്റിക്കൊണ്ടാണല്ലോ. അവര്‍ചെയ്യുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കുവാന്‍ ഒരു കര്‍ഷകന്റെ വിയര്‍പ്പും കണ്ണുനീരും വേണ്ടിവരുന്നു. വര്‍ഷങ്ങ്ായി തുടരുന്ന തിരിമറികള്‍ റബ്ബര്‍ ബോര്‍ഡിന്റെ വെബ് സൈറ്റിലും ലഭ്യമാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ അവരുടെ സ്ഥിതിവിവരക്കണക്കുകള്‍ വളരെ പിന്നിലാണ്. ലഭ്യതയും ആവശ്യകതയും കണക്കുകള്‍ പറയുന്ന്ന ഒരു എക്സല്‍ വര്‍ക്‌ഷീറ്റാണ് ഇത്.
No comments:
Post a Comment