Tuesday, November 08, 2005

ആഗോളവത്‌കരണത്തിന്റെ മറവിൽ റബ്ബർ മേഖലയിൽ നടക്കുന്നത്‌


2004 ഏപ്രിൽ മാസത്തെ ശാസ്ത്രഗതി മാസികയിൽ എസ്‌.ചന്ദ്രശേഖരൻ നായർ എഴിതിയ ലേഖനം പൂർണരൂപത്തിൽ വായിക്കുവാൻ ഇവിടെ ഞെക്കുക.
******************************************************
കടപ്പാട്‌: മാതൃഭൂമി ധനകാര്യം 2005 നവംബർ 7 തിങ്കൾ
"റബ്ബർ വിലയിൽ ഉടനൊരു യിടിവ്‌ പ്രതീക്ഷിക്കുന്നില്ല"
സാജൻ പീറ്റർ, ചെയർമാൻ, റബ്ബർ ബോർഡ്‌
? റബ്ബർ ഉത്‌പാദക സംഘങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ വല്ല കർമ പരിപാടിയുമുണ്ടോ
=റബ്ബർ ഉത്‌പാദക സംഘങ്ങളെ സക്രിയമാക്കി നേട്ടങ്ങൾ കർഷകരിലെത്തിക്കാൻ ബോർഡ്‌ ഉദ്ദേശിക്കുന്നുണ്ട്‌. 2100ഓളം റബ്ബറുത്‌പാദക സംഘങ്ങളാണ്‌ സംസ്ഥാനത്തുള്ളത്‌. ഇതിൽ പകുതിയിൽ താഴെ മാത്രമേ പ്രവർത്തിക്കുന്നുള്ളു. 450ഓളം മാതൃകാ സംഘങ്ങളായി മെച്ചപ്പെട്ട പ്രവർത്തനം നടത്തുന്നുണ്ട്‌. ബാക്കി നിർജീവങ്ങളാണ്‌. ഏറ്റവും നന്നായി പ്രവർത്തിക്കുന്ന മാതൃകാ സംഘങ്ങൾക്ക്‌ കൂടുതൽ പിന്തുണയും പ്രോത്‌്സാഹനവും നൽകാൻ ബോർഡ്‌ തീരുമാനിച്ചിട്ടുണ്ട്‌.
റബ്ബറിന്‌ നല്ല വില കിട്ടിത്തുട്ങ്ങിയതോടെ ചില സംഘങ്ങൾക്ക്‌ ജീവന്വ്ച്ച്‌ തുട്ങ്ങിയിട്ടുണ്ട്‌. സംഘങ്ങളെ സജീവമാകി മുന്നോട്ട്‌ കൊണ്ട്‌ പോകേണ്ടതുണ്ട്‌. ഓരോ സംഘത്തിന്റെയും കീഴിൽ സ്വാശ്രയ സംഘങ്ങൾ ഉണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. ഇത്‌ റബ്ബർ കർഷകരുടെ പരസ്പരം സഹായത്തിനും സഹകരണത്തിനും പ്രയോജനപ്പെടും.
റബ്ബർ ഉത്‌പാദനത്തിലും വിപണനത്തിലും മറ്റും കൂട്ടായ യത്നങ്ങളിലൂടെ പരമാവധി നേട്ടമുണ്ടാക്കാൻ സാധിക്കും. ആശയവിനിമയം, പ്രചാരണം എന്നിവ കാര്യക്ഷമമായി നടക്കും. ബോർഡിന്റെ മറ്റ്‌ ഏജൻസികളുടെയും കണ്ടുപിടിത്തങ്ങളും നിഗ്ഗമനങ്ങളും നിർദ്ദേശ്ങ്ങളും മറ്റും പെട്ടെന്ന്‌ കർഷകരിലെത്തിക്കാനും ഇത്‌ ഉപകരിക്കും.
******************************************************
ആർ.പി.എസുകളുടെ പ്രവർത്തനത്തിലെ സുതാര്യതയാണ്‌ പ്രധാന വിഷയം. സുതാര്യതക്ക്‌ മാതൃകയായി ഈ "അണിയറ "എന്ന എൻടി.വി സൂര്യ ചാനലിലൂടെ സംപ്രേഷണം ചെയ്ത്തത്ത്‌ റീയൽ പ്ലയറിലൂടെ ഒരിക്കൽക്കൂടി കാണുക.

1 comment:

keralafarmer said...

ചെറുകിട റബ്ബർമേഖല: അന്താരാഷ്ട്ര സെമിനാർ 10-ന്‌
വ്യാഴാഴ്ച 9-ന്‌ ഹോടൽ ലേ മെറിഡിയനിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടീ സെമിനാർ ഉത്‌ഘാടനം ചെയ്യുമെന്ന്‌ റബ്ബർ ബോർഡ്‌ ചെയർമാൻ സാജൻ പീറ്റർ പത്ര സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിൽ റബ്ബർ ഉത്‌പാദിപ്പിക്കുന്നതിൽ 88 ശതമാനവും ചെറുകിട മേഖലയിലാണ്‌. ഈ രംഗത്തെ കർഷകരുടെ പ്രശ്നങ്ങളും ഉത്‌പാദനചെലവ്വ്‌ കുറക്കുന്നതിനുള്ള നടപടികളും സെമിനാറിൽ ചർച്ച ചെയ്യും.
"അതിനുമുൻപ്‌ എന്റെ വെബ്‌ പേജുകൾ സന്ദർശിക്കുന്നത്‌ നന്നായിരിക്കും".