എഥിഫോണ്‍ എന്ന ഉത്തേജകഔഷധം ദോഷമൊന്നും ചെയ്യുകയില്ല എന്നതാണ് റബ്ബര്‍ ബോര്‍ഡിന്റെ പ്രചരണം . അതിനെതിരെ കര്‍ഷകര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഉണ്ടാകുവാന്‍ പോകുന്ന നഷ്ടം കര്‍ഷകര്‍ക്ക് മാത്രമായിരിക്കും. പ്രസ്തുത ഉത്തേജക ഔഷധം നോണ്‍ ഹസാര്‍ഡസ് ആണെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ സൈറ്റില്‍ പറയുന്നത്. എന്നാല്‍ ഇത് ഒരു വിഷമെന്നതിനേക്കാള്‍ റബ്ബര്‍ മരത്തില്‍ പുരട്ടിയാല്‍ വളരെനേരം തുള്ളി വീഴുന്നു ഉത്പാദന വര്‍ദ്ധനവിന് കാരണമാകുന്നു എന്നതാണ് വാസ്തവം. അതിനാല്‍ ആദ്യം നല്ലതെന്ന് തോന്നുന്ന ഇതിന്റെ ദോഷ ഫലങ്ങള്‍ കര്‍ഷകര്‍ക്ക് ബോധ്യപ്പെടണമെങ്കില്‍ വര്‍ഷങ്ങള്‍ കഴിയണം. എഥിഫോണിന്റെ പ്രയോഗത്തിലൂടെ ചെറിയതോതില്‍ ആരംഭിക്കുന്ന പട്ടമരപ്പ് കാരണം മൂന്ന് വര്‍ഷത്തിന് ശേഷം ഉല്പാദനം ഗണ്യമായി കുറയുകയും കാലക്രമേണ പട്ടമരപ്പ് ബാധിച്ച മരങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യും. എഥിഫോണിന്റെ പ്രവര്‍ത്തനം താഴെനിന്ന് മുകളിലേക്കൊഴുകുന്ന പാല്‍ക്കുഴലുകളുടെ സാവാഭാവിക വളര്‍ച്ചയെ സാരമായി ബാധിക്കുകയും ചുറ്റിനും വ്യാപിക്കുന്ന ബാര്‍ക്ക് ഐലന്റ്, പട്ടമരപ്പ് എന്നിവക്ക് കാരണമാകുകയും ചെയ്യുന്നു.
ദിവസവും ടാപ്പ് ചെയ്യാതെ നേര്‍പ്പിച്ച എഥിഫോണ്‍ പുരട്ടിയശേഷം മൂന്ന് ദിവസത്തിലൊരിക്കല്‍ ടാപ്പ് ചെയ്ത 334 മരങ്ങളില്‍ 65 എണ്ണത്തിന് പട്ടമരപ്പ് പൂര്‍ണമായും ബാധിക്കുകയും ഉല്പാദനം കുറയുകയും ചെയ്യ അനുഭവം എനിക്ക് നേരിടുകയുണ്ടായി. ജൈവ വളപ്രയോഗത്തിലൂടെയും, മഗ്നീഷ്യം സല്‍ഫേറ്റ് നല്‍കിയും, പട്ടമരപ്പ് വന്ന മരങ്ങള്‍ക്ക് ബോറാക്സ് പത്ത് ഗ്രാം വീതം നല്‍കിയും എന്റെ മരങ്ങളെ പൂര്‍വ്വ അവസ്ഥയിലേക്ക് കൊണ്ടുവരുവാന്‍ വളരെയേറെ ക്ലേശം എനിക്കനുഭവിക്കേണ്ടി വന്നു.
No comments:
Post a Comment