1. നിലവിലില്ലാത്ത 'ഗ്രീന്‍ബുക്കിന്റെ' മറവില്‍ കാലപ്പഴക്കം ചെന്ന കണ്‍മതി സമ്പ്രദായത്തിലൂടെയുള്ള തരംതിരിവ് അവസാനിപ്പിക്കുകയും ടെക്നിക്കല്‍ ഗ്രേഡിംഗ് സിസ്റ്റം നടപ്പിലാക്കുകയും വാങ്ങുകയും വില്കുകയും ചെയ്യുന്നത് ഒരേ ഗ്രേഡിലാണെന്ന് ഉറപ്പാക്കുകയും ചെയ്യുക.
2. സ്ഥിതിവിവര കണക്കുകള്‍ സുതാര്യമാക്കുകയും (ഓപ്പണിംഗ് സ്റ്റോക്കും ഉല്പാദനവും ഇറക്കുമതിയും കൂട്ടിയതില്‍ നിന്നും കയറ്റുമതിയും ഉപഭോഗവും കുറവുചെയ്താല്‍ ബാലന്‍സ് സ്റ്റോക്ക് കിട്ടാറില്ല) കയറ്റുമതിയെപ്പറ്റിയുള്ള പൂര്‍ണ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുക.
3. ചെറുകിട റബ്ബര്‍ തോട്ടങ്ങളില്‍ ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി പരിപാലനം ഉറപ്പാക്കുക.
4. പരിസ്ഥിതിക്ക് ഹാനികരങ്ങളായ രാസവളങ്ങളും, കള കുമിള്‍ കീടനാശിനികളും ഒഴിവാക്കി മണ്ണില്‍ നിന്നും മരത്തില്‍ നിന്നുമുള്ള പോഷക ചൂഷണം അവസാനിപ്പിക്കുക.
4. പരിസ്ഥിതിക്ക് ഹാനികരങ്ങളായ രാസവളങ്ങളും, കള കുമിള്‍ കീടനാശിനികളും ഒഴിവാക്കി മണ്ണില്‍ നിന്നും മരത്തില്‍ നിന്നുമുള്ള പോഷക ചൂഷണം അവസാനിപ്പിക്കുക.
5. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാത്ത വിലകളായ മാധ്യമങ്ങളിലൂടെ 'വ്യാപാരിവില' പ്രസീദ്ധീകരിക്കുന്നത് അവസാനിപ്പിക്കുക.
6. പട്ടമരപ്പിന് പരിഹാരമായി ഫിസിയോളജിക്കല്‍ ഓര്‍ഡര്‍ എന്തെന്നും അവ പരിപാലിക്കേണ്ട രീതികളെപ്പറ്റിയും കര്‍കരെ ബോധവാന്മാരാക്കുക.
7. വലിയ ഏറ്റക്കുറച്ചിലില്ലാത്ത പ്രതിമാസ ഉല്പാദനവും ലഭ്യതയും ഉറപ്പാക്കുവാനുള്ള മാര്‍ഗങ്ങള്‍ നടപ്പിലാക്കുക.
8. റബ്ബര്‍ കര്‍ഷകരും ഗവേഷണവിഭാഗത്തിലെ ശാസ്ത്രജ്ഞരുമായുള്ള സംവാദത്തിന് അവസരമൊരുക്കുക.

റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ മുമ്പാകെ 26-05-2011 ന് കാട്ടാക്കട ചര്‍ച്ച് ഹാളില്‍ വെച്ച് അവതരിപ്പിച്ചതാണ് മുകളില്‍ കാണുന്ന എട്ട് ആവശ്യങ്ങള്‍.