Monday, February 14, 2011

സെക്കൻഡറി തിക്കനിംഗ്‌ ഇൻ ഡൈക്കോട്ട്‌ സ്റ്റെം

മിനി ടീച്ചര്‍ തിരുവനന്തപുരത്ത് തിരുമലയുള്ള കെ.എസ് എബ്രഹാം മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബോട്ടണി വിഭാഗം അധ്യാപികയാണ്. സ്വന്തം കുടുംബത്തിലും ഭര്‍ത്താവ് സതീശിന്റെ കുടുബത്തിലും വളരെക്കാലങ്ങളായി റബ്ബര്‍ കൃഷി ചെയ്യുന്നുണ്ട്. എന്റെ അഭ്യര്‍ത്ഥന മാനിച്ച് സെക്കന്‍ഡറി തിക്കനിംഗ് ഇന്‍ ഡൈക്കോട്ട് സ്റ്റെം എന്ന ഒരു ലേഖനം എഴുതിത്തന്ന് എന്നെ ബോധവാനാക്കിയ മിനി ടീച്ചറോട് അകൈതവമായ നന്ദിയുണ്ട്. പ്രസ്തുത സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഇത്തരത്തിലൊരു ലേഖനം മറ്റ് റബ്ബര്‍ കര്‍ഷകര്‍ക്ക് കൂടി പ്രയോജനപ്രദമാകത്തക്ക രീതിയില്‍ 4-01-2006 പ്രസിദ്ധീകരിച്ചത് വീണ്ടും അഭിമാനത്തോടെ പുതുക്കുന്നു.
ഒരു ദ്വിബീജപത്ര സസ്യകാണ്ഡത്തിന്റെ (Dicot stem) Secondary thickening -ന്‌ മുന്‍പുള്ള ഘടനയാണ്‌ മുകളില്‍ കാണിച്ചിരിക്കുന്നത്‌. ഈ അവസ്ഥയില്‍ ഓരോ Vascular bundle ഉം xylem (Primary xylem), phloem (primary phloem) and cambium ഇവ ചേര്‍ന്നാണ്‌ നിര്‍മിതമായിരിക്കുന്നത്‌. xylem കാണ്ഡത്തിന്റെ മധ്യഭാഗത്തിന്‌ (pith) അഭിമുഖമായും, phloem ഉപരിവൃതി (Epidermis) യ്ക്ക്‌ അഭിമുഖമായും കാണുന്നു. Cambium (ഭവകല) xylem-നും phloem-നും ഇടയില്‍ കാണുന്ന വിഭജനശേഷിയുള്ള കലകളാണ്‌. സൈലവും ഫ്ലോയവും ഉണ്ടാകുന്നത്‌ ഈ കലകള്‍ വിഭജിച്ചാണ്‌.
ദ്വിബീജപത്രസസ്യങ്ങളില്‍ Secondary thickening തുടങ്ങുന്നത്‌ പുതിയ ഒരു Cambial Strip -ന്റെ ഉത്‌ഭവത്തോടെയാണ്‌ ഈ പുതിയ Cambial Strip ഉണ്ടാകുന്നത്‌ Vascular bundles-ന്‌ ഇടയിലായിട്ടാണ്‌.


ഈ Cambial Strip -ന്‌ inter fascicular cambium എന്നു പറയുന്നു. സാവധാനത്തില്‍ ഈ പുതിയ cambial strip(B)ഉം Vascular bundle-നുള്ളിലെ Cambial Strip (A)-ഉം തമ്മില്‍ യോജിക്കുന്നു. അങ്ങിനെ ഒരു Cambial ring ഉണ്ടാകുന്നു.

ഈ Cambial ring ലെ കോശങ്ങള്‍ വിഭജിച്ച്‌ ഉള്ളിലേയ്ക്ക്‌ Secondary xylem ഉം പുറത്തേയ്ക്ക്‌ Secondary phloem ഉം ഉല്‍പാദിപ്പിക്കപ്പെടുന്നു. ഈ അവസരത്തില്‍ കാണ്ഡത്തിന്റെ Vascular bundle -ല്‍ ഉണ്ടായിരുന്ന primary xylem മധ്യഭാഗത്തേയ്ക്ക്‌ തള്ളപ്പെടുന്നു. primary phloem - ഉപരിവൃതിക്കടുത്തേയ്ക്കും (epidermis) തള്ളപ്പെടുന്നു. ഉപരിവൃതിയിലെ കോശങ്ങള്‍ പൊട്ടുകയും പകരം പുതിയ ഒരു protective layer ഉണ്ടാവുകയും ചെയ്യുന്നു. ഇതിനെ Periderm (Cork) എന്നു പറയുന്നു. Cork ഉണ്ടാകുന്നത്‌ ഉപരിവൃതിയ്ക്കടുത്ത്‌ആയി പുതുതായി ഉണ്ടാകുന്ന കേമ്പിയത്തിന്റെ പ്രവര്‍ത്തനഫലമായിട്ടാണ്‌. ഈ കേമ്പിയത്തിന്‌ കോര്‍ക്ക്‌ കേമ്പിയം (Phellogen) എന്നു പറയുന്നു. ഈ കേമ്പിയം വിഭജിച്ച്‌ പുറത്തേയ്ക്ക്‌ ഉത്‌പാദിപ്പിക്കുന്ന കോശങ്ങളാണ്‌ കോര്‍ക്ക്‌ അഥവാ Phellum. ഈ cork cells -ല്‍ Suberin എന്ന Waxy material അടിഞ്ഞ്‌ കൂടി dead cells ആയി മാറുന്നു. ഈ Cork -ല്‍ ചെറിയ സുഷിരങ്ങള്‍ കാണുന്നു. ഇവയാണ്‌ lenticells. ഇവയിലൂടെ gaseous exchange നടക്കുന്നു. Cork cambium വിഭജിച്ച്‌ ഉള്ളിലേയ്ക്കുണ്ടാകുന്ന കോശങ്ങളാണ്‌ Phelloderm - ഇവ living cells ആണ്‌. ഇവയുടെ functions "Photosynthesis and food storage" എന്നിവയാണ്‌.
"എനിക്കിത്രയും പറഞ്ഞുതന്ന ബോട്ടണി ടീച്ചറോട്‌ കടപ്പെട്ടിരിക്കുന്നു"
"കോര്‍ക്കിലെ ലെന്റിസെല്‍സ്‌ എന്ന സുഷിരങ്ങളിലൂടെ ഗാസിയോസിസ്‌ എക്സ്‌ചേഞ്ജ്‌ നടക്കുകയും കോര്‍ക്ക്‌ കേമ്പിയം വിഭജിച്ച്‌ ഉള്ളിലേയ്ക്ക്‌ ഫെല്ലോഡേം എന്ന ജീവനുള്ളകോശങ്ങള്‍ ഉണ്ടാകുകയും ഫോട്ടോസിന്തസിസും ഫുഡ്‌ സ്റ്റോറേജും നടക്കുകയും ചെയ്യുന്നുവെങ്കില്‍ പട്ടമരപ്പ് (Brown bast/TPD)വരാതിരിക്കുവാൻ ഇലയിൽ ഉണ്ടാകുന്ന അന്നജത്തിലെ ഫോസ്ഫറസിനെ ഫ്ലേയത്തിലൂടെ വേരിലെത്തിച്ച് വേരുകളെ വളരാന്‍ സഹായിക്കുന്നത് മഗ്നീഷ്യം എന്ന ലോഹമൂലകമാണ്. മഗ്നീഷ്യം ഡഫിഷ്യൻസി ഉണ്ടാകാതിരിക്കാൻ മണ്ണിലെ ക്ഷാര സ്വഭാവം നിലനിറുത്തുകതന്നെ വേണം.  പുതുപ്പട്ടയിലുണ്ടാകുന്ന ഫോട്ടോ സിന്തസിസ്‌ റബ്ബര്‍കോട്ട്‌ പുരട്ടിതടയാതെയും വേനലിലും കറയുടെ കട്ടി കൂടുമ്പോഴും ആവശ്യത്തിന്‌ ക്ഷാരസ്വഭാവമുള്ള മണ്ണില്‍ മഗ്നീഷ്യം നല്‍കി മരങ്ങളില്‍ പുതുപ്പട്ട ചുരണ്ടിയാല്‍ പച്ചനിറം നിലനിറുത്താം. റബ്ബര്‍ബോര്‍ഡില്‍ പട്ടമരപ്പിനെപ്പറ്റി ഇപ്പോഴും പരീക്ഷണങ്ങള്‍ നടക്കുന്നതെയുള്ളു. അവരുടെ കണ്ടെത്തല്‍ പതിറ്റാണ്ടുകളായിട്ടും ഫിസിയോളജിക്കൽ ഡിസ്‍ഓര്‍ഡർ തന്നെ. അതിനാല്‍ ഞാനീ പറയുന്നത്‌ തെറ്റാണ്‌ എന്നുപറയേണ്ടത്‌ റബ്ബര്‍ ബോര്‍ഡാണ്‌. റബ്ബർ ബോർഡിനെ രേഖാമൂലം അറിയിച്ചിട്ടും നാളിതുവരെ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഏനിക്ക്‌ ആശ്വാസമേകുവാന്‍ കര്‍ഷകരുടെ സംതൃപ്തി മാത്രം മതി."

വേരിലൂടെ വലിച്ചെടുക്കുന്ന ജലവും മൂലകങ്ങളും സൈലത്തില്‍ സംഭരിക്കുകയും ഇലയിലെത്തിക്കുകയും ചെയ്യുന്നു.ഇലയിലെത്തിയാൽ പ്രകാശസംശ്ലേഷണത്തിലൂടെ അന്നജം രൂപപ്പെട്ട് ഫ്ലോയത്തിലൂടെ വേരിലെത്തുന്നു ടാപ്പ് ചെയ്തു തുടങ്ങുന്നതുമുതല്‍ വെട്ടുപട്ട താഴേക്ക് താഴുമ്പോള്‍ പുതുപ്പട്ടക്ക് വളരുവാനുള്ള ഘടകങ്ങളില്‍  പ്രധാനം ബോറോണ്‍ ആണ്. ടാപ്പിംഗ് ആരംഭിച്ച നാലടി ഉയരത്തിന് മുകളിൽനിന്ന് മൊരി ചുരണ്ടി 20 ഗ്രാം ബോറേൺ (ആമസോണിൽ ലഭ്യമാണ്) ഒരു ലിറ്റർ വെളിച്ചെണ്ണയില്‍ നേര്‍പ്പിച്ച് പുരട്ടിയാൽ ഉത്പാദനക്ഷമത വര്‍ദ്ധിക്കുകയും പട്ടമരപ്പ് വരാതെ മരങ്ങളെ സംരക്ഷിക്കുകയും ചെയ്യും. ഇപ്രകാരം പുരട്ടേണ്ടത് പൂര്‍ണമായും ഇല പൊഴിഞ്ഞശേഷം തളിരിലകൾ വന്നതിന് ശേഷമാണ്. കാരണം ഇലയിലുണ്ടാകുന്ന അന്നജം ഫ്ലോയത്തിലൂടെ വേരിലേക്ക് ഒഴുകുമ്പോൾ കോർക്ക് കേമ്പിയം വിഭജിച്ച് ഉള്ളിലേക്ക് ബോറോണിന്റെ സഹായത്താല്‍ ജീവനുള്ള കോശങ്ങളുണ്ടായി ഫുഡ് സ്റ്റോറേജിന് അവസരമൊരുക്കുവാൻ വേണ്ടിയാണ്. പട്ടമരപ്പെന്നത് മരത്തെ പൂര്‍ണമായും ബാധിക്കാത്തതിനാല്‍ ഡ്രയിനേജ് ഏരിയാക്ക് ചുറ്റും സംഭവിക്കുന്ന ഒന്നാണ് ഫിസിയോളജിക്കൽ ഡിസ്‍ഓർഡർ. അതിനാല്‍ തന്നെ വേരിലൂടെ മരങ്ങള്‍ക്ക് നൽകുന്നത് ഉചിതമല്ല. വേനൽക്കാല ടാപ്പിംഗ് റയിൻഗാർഡ് ചെയ്ത് ടാപ്പ് ചെയ്യുന്നതിനേക്കാൾ മെച്ചമാണ്. കാരണം കറയെടുക്കുന്തോറും കറയുടെ ലഭ്യതയും പ്രകാശ സംശ്ലേഷണത്തിലൂടെ ഉറപ്പാവുന്നു. എഥിഫോൺ പുരട്ടി ടാപ്പ് ചെയ്താല്‍ ഉള്ളിലുള്ള കറ പുറംതള്ളുന്നതല്ലാതെ വളർച്ചയെ സഹായിക്കുന്നില്ല. എന്നാൽ ബോറോൺ പട്ടമരപ്പിന് കാരണമായ ഫിസിയോളജിക്കൽ ഡിസ്‍ഓര്‍ഡറിന് പരിഹാരമാകുകയും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യും എന്ന് അനുഭവത്തിലൂടെ മനസിലാക്കാനും എനിക്കവസരം ലഭിച്ചു.  ഇത്തരത്തിലൊരു പരീക്ഷണത്തിന് വഴികാട്ടിയായത് കര്‍ഷിക സര്‍വ്വകലാശാലയിലെ സോയില്‍ സയന്‍സ് വിഭാഗം മേധാവി പരേതനായ ഡോ. തോമസ് വര്‍ഗീസ് ആണ്. അമിതമായ പാലൊഴുക്ക് നിയന്ത്രിക്കാന്‍ സിങ്കിന് കഴിയും. എന്നാല്‍ അത് പട്ടമരപ്പിന് കാരണമാകും. ടാപ്പിംങ് ഇന്റെര്‍വല്‍ വര്‍ദ്ധിപ്പിച്ച് ഡ്രിപ്പിംങ് നിയന്ത്രിക്കാം.


3 comments:

keralafarmer said...

പുതിയ ഒരിടം എനിക്കായി തുറന്നു കിട്ടി അവിടെ നിന്നും ഏതെങ്കിലും ഒരു മലയാളിയെ കിട്ടാതിരിക്കില്ല. അയാളെ ഞാൻ വരമൊഴിയിലേയ്ക്ക്‌ കൊണ്ടുവരും

Anonymous said...

ചന്ദ്രേട്ടാ,
ഇന്നലെ ഏഷ്യാനെറ്റിലാണെന്നു തോന്നുന്നു ഒരു പരിപാടിയില്‍ കണ്ടതാണ്‍. ഇടുക്കിയിലുള്ള ഒരു കര്‍ഷകന്‍ (പേരു ജോണി) നേരത്തെ രണ്ടു തൈകള്‍ വച്ച് ബഡ് ചെയ്തു. നല്ല ഫലം കിട്ടിയിരുന്നു. ഇപ്പോള് അദേഹം മൂന്നു തൈകള്‍ വച്ചു ബഡ് ചെയ്യുന്നു. അദ്ദേഹം പറയുന്നതു ഇതു കാരണം ചെടി മറ്റു ബഡ് മരങ്ങളെക്കാള്‍ വളരെ വേഗം വളരുന്നു. കൂടാതെ മൂന്നു തായ്‌വേരുള്ളതു കാരണം കാറ്റില്‍ പെട്ട് മറിയനുള്ള സാധ്യതയും കുറവാണെന്നു.
ഇക്കാര്യം ശ്രധ്ദിച്ചിരുന്നുവോ?
- നന്ദു

keralafarmer said...

നന്ദു: കൊള്ളാം നല്ല ആശയവും നേട്ടവും തന്നെയാണ്. കൊടുതല്‍ വേരുഒഅടലം കൂടുതല്‍ നേട്ടങ്ങള്‍ക്ക്‌ കാരണമാകാം.